വഴിതെറ്റിയെത്തിയ വന്യസൗന്ദര്യം ......[യാത്രാവിവരണം]

[ഇല്ലിക്കൽകല്ല് - ഒരു യാത്രാവിവരണം] അങ്ങകലെ, മറ്റൊരു നാട്ടിൽ സായിപ്പ് 'താങ്ക്സ് ഗിവിങ്ങ്' ആഘോഷിച്ചപ്പോൾ വീണുകിട്ടിയ ഒരു അവധി ദിവസം. നേരത്തെ തീരുമാനിച്ചത് പോലെ, ഞങ്ങൾ ഏഴുപേർ രാവിലെ 6 മണിക്ക് തന്നെ ടെക്നോപാർക്കിൽ നിന്നും യാത്ര തിരിച്ചു. ആദ്യലക്ഷ്യം അടവി, അവിടെ കുട്ടവഞ്ചി സവാരി. പിന്നെ, നേരെ റാന്നി വഴി വാഗമണ്‍. പിറ്റേന്ന് പരുന്തുംപാറ , പാഞ്ചാലിമേട് വഴി മടക്കം. ഇതായിരുന്നു പ്ലാൻ. അതുപ്രകാരം അടവിയിൽ നിന്നും ഞങ്ങൾ നേരെ റാന്നിയിൽ എത്തി. പക്ഷെ അവിടെ ഞങ്ങൾക്ക് വഴിതെറ്റി. എരുമേലിയിലേക്ക് തിരിയേണ്ട ഞങ്ങൾ നേരെ പോയത് ഈരാട്ടുപേട്ടയിലേക്കും അതുവഴി തീക്കൊയിലേക്കും. തീക്കൊയി എത്തുന്നതിനു തൊട്ടുമുൻപ്, വഴിയരികിൽ 'കോഴിക്കോടൻ കുലുക്കിസർബത്' എന്ന ബോർഡു കണ്ടതും, കൂട്ടത്തിലെ ഒരു സുഹൃത്തിനു അത് കഴിക്കാനൊരു മോഹം. അവിടെയാണ് വഴിത്തിരിവ്. സർബത്തും കുടിച്ചു യാത്ര തുടരാനൊരുങ്ങിയ ഞങ്ങളോട് ആ കടക്കാരൻ ചോദിച്ചു. 'വാഗമണ്ണിലേക്കാണല്ലെ ?" 'അതെ. എത്ര ദൂരം വരും?" "നിങ്ങൾ ഒരു കാര്യം ചെയ്യൂ... ദാ, ആ വളവു കഴിഞ്ഞാൽ തീക്കോയ് ടൌണ്‍ ആയി. അവിടെ നിന്നും നേരെ പോയാൽ വാഗ...