Posts

Showing posts from February, 2020

ശിവക്ഷേത്രങ്ങളിലെ അപൂർണ്ണപ്രദക്ഷിണം [ഹൈന്ദവ പുരാണങ്ങളിലൂടെ - 3]

Image
ശിവക്ഷേത്രങ്ങളിലെ അപൂർണ്ണപ്രദക്ഷിണം [ഹൈന്ദവ പുരാണങ്ങളിലൂടെ - 3] നമസ്കാരം. ഏവർക്കും മഹാശിവരാത്രി ആശംസകൾ ...!!  ഹൈന്ദവ പുരാണങ്ങളിലൂടെ   എന്ന പരമ്പരയിലെ മൂന്നാമത്തെ ലേഖനമാണിത്.  "ശിവക്ഷേത്രങ്ങളിൽ, ഭക്തർ പൂർണ്ണപ്രദക്ഷിണം ചെയ്യാത്തത്, എന്തുകൊണ്ട്?". നിങ്ങൾക്കും അറിയാവുന്നതുപോലെ, സാധാരണ ക്ഷേത്രദർശന വേളയിൽ ഭക്തർ വിഗ്രഹത്തിന്റെ/മൂർത്തിയുടെ മുൻപിൽ കൈകൂപ്പി  പ്രാർത്ഥിച്ചതിനുശേഷം, ശ്രീകോവിലിന്റെ ഇടതുവശത്തുകൂടി, വലത്തേക്ക് (അതായത് clockwise ആയി), സാവധാനം നാമമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടു  നടക്കുന്നു. പ്രദക്ഷിണം പൂർത്തിയായാൽ മൂർത്തിയുടെ മുൻപിൽ നിന്ന്,  ഒരിയ്ക്കൽകൂടി കൈകൂപ്പി പ്രാർത്ഥിച്ചതിന്നു ശേഷം, ക്ഷേത്രത്തിനു പുറത്തേക്കിറങ്ങുന്നു. (ചില ഭക്തർ ഇതേ രീതിയിൽ ഒന്നിൽ കൂടുതൽ തവണയും പ്രദക്ഷിണം ചെയ്യാറുണ്ട് കേട്ടോ). എന്നാൽ, ശിവ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ, പ്രദക്ഷിണത്തിനു ചില മാറ്റങ്ങളുണ്ട്. അവിടെ, വിഗ്രഹത്തെ തൊഴുതശേഷം, സാധാരണ പോലെ ഇടതുവശത്തുകൂടി നാമമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട്,  പ്രദക്ഷിണം ആരംഭിച്ച്,...