ദേശീയ രാമായണ മഹോത്സവം -2022

ദേശീയ രാമായണ മഹോത്സവം -2022 [സ്വദേശാഭിമാനി ടൗൺ ഹാൾ - നെയ്യാറ്റിൻകര: ഡിസംബർ-15, 2022] പ്രിയ സുഹൃത്തുക്കളെ, തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, 'ദേശീയ രാമായണ മഹോത്സവം' മൂന്ന് വർഷങ്ങൾക്കു മുൻപ് (കൃത്യമായി പറഞ്ഞാൽ 2019 ഡിസംബർ 19 ന്) അതിവിപുലമായ പരിപാടികളോടെ, തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് നടത്തിയിരുന്നു. കൊറോണ അപഹരിച്ച പിന്നീടുള്ള ആ രണ്ടു വർഷങ്ങൾക്കു ശേഷം, ഇതാ ഇന്ന് (ഡിസംബർ-15, 2022) വീണ്ടും 'ദേശീയ രാമായണ മഹോത്സവം' നമ്മൾ സഹർഷം കൊണ്ടാടിയിരിയ്ക്കുന്നു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും, പണ്ഡിത ശ്രേഷ്ഠരും, സന്യാസിവര്യരും പങ്കെടുത്ത പ്രസ്തുത പരിപാടി, രാവിലെ 10:30 ന് തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ സെക്രട്ടറി ശ്രീ കെ രംഗനാഥന്റെ സ്വാഗത പ്രസംഗത്തോടെ, (സ്വദേശാഭിമാനി ടൗൺ ഹാൾ - നെയ്യാറ്റിൻകരയിൽ) ആരംഭിച്ചു. സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി (ശ്രീ രാമദാസ ആശ്രമം ചെങ്കോട്ടുകോണം) നിലവിളക്ക് തെളിയിച്ച് ഔപചാരികമായ ഉദ്‌ഘാടനം നിർവ്വഹിച്ചു. അദ്ദേഹം തന്റെ ലഘുപ്രഭാഷണത്തിൽ, മനുഷ്യർ തങ്ങളുടെ ഇഹലോക ജീവിതത്തിൽ ശാന്തിയും സമാധാനവും കത്ത് സൂക്ഷിയ...