'ജടയറ്റകാവി'ൽ ഒരിത്തിരിനേരം [ വയനാടൻ ടൂർ ഡയറി - 2022: ഭാഗം-5]

'ജടയറ്റകാവി'ൽ ഒരിത്തിരിനേരം [വയനാടൻ ടൂർ ഡയറി - 2022: ഭാഗം-5] 2021 ലെ ഓണക്കാലത്ത് നമ്മൾ പങ്കുവച്ച ആ യാത്രാക്കുറിപ്പിൽ, ഈ കേരനാട്ടിലെ ഒരു ചെറിയ നാട്ടുഗ്രാമത്തിലുള്ള, വാല്മീകി ആശ്രമത്തിന്റെയും, അതിനോട് ചേർന്ന മുനിപ്പാറയുടെയും, പിന്നെ അനേകം വാമൊഴികളിലൂടെ, ഇന്നും ആ നാട്ടിൻപുറത്തെ സന്ധ്യാമാരുതനിൽ അലസമായ് അലയടിയ്ക്കുന്ന ലവ-കുശ കുസൃതികളുടെയും ഒക്കെ, ചില അറിയാക്കാര്യങ്ങൾ പറഞ്ഞിരുന്നു. പുൽപ്പള്ളിക്കാരായ വായനക്കാർ പലരും, അന്നെന്നോട് ചോദിച്ചിരുന്നു, "... ഞങ്ങളുടെ വാല്മീകി ആശ്രമത്തെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞിട്ടും, എന്തേ ജടയറ്റകാവിനെ കുറിച്ച് ഒന്നും പറഞ്ഞില്ല?" എന്ന്. അന്ന് ഞാൻ അവർക്ക് വാക്ക് നൽകിയിരുന്നു, അത്തരമൊരു സ്ഥലത്തെക്കുറിച്ച് എനിയ്ക്ക് അറിവുണ്ടായിരുന്നില്ല എന്നും, ഇനിയൊരിയ്ക്കൽ വയനാട്ടിൽ എത്തുമ്പോൾ തീർച്ചയായും അവിടം സന്ദർശിയ്ക്കാം എന്നും. ഇതാ ഇത്തവണ ആ വാക്ക് പാലിയ്ക്കുന്നു. പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിൽ നിന്നും അധികം അകലെയല്ലാതെയാണ് ജടയറ്റകാവ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ, ആ പേര് കുറച്ചുകൂടി ലോപിച്ച് 'ചേടാറ്റിൻകാവ്' എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഐതിഹ്യം: ...