ക്ഷണിയ്ക്കപ്പെടാതെ പോകുമ്പോൾ .... !! [ലേഖനം]
ക്ഷണിയ്ക്കപ്പെടാതെ പോകുമ്പോൾ .... !! [ലേഖനം] ഒരു പക്ഷേ, നമുക്കാർക്കു തന്നെയായാലും, ഒരുപാട് ഹൃദയവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണിത്. നമ്മൾ സജീവമായി പങ്കെടുക്കണം എന്നും, ആഘോഷമാക്കണം, അല്ലെങ്കിൽ 'അടിച്ചു തിമിർക്കണം' എന്നുമൊക്കെ, നേരത്തെ മനസ്സിൽ കരുതിയ, ചില ആഘോഷങ്ങളിലേയ്ക്ക് അഥവാ ഒത്തുചേരലുകളിലേയ്ക്ക്, അതുമല്ലെങ്കിൽ യാത്രകളിലേയ്ക്ക് ഒക്കെ, നമ്മൾ ചിലപ്പോൾ ക്ഷണിയ്ക്കപ്പെടാതെ പോകും. ഇനിയും ചിലപ്പോൾ, കൂട്ടത്തിൽപ്പെട്ട മറ്റെല്ലാവരെയും ക്ഷണിച്ചിട്ടും, നിങ്ങളെ മാത്രമാണെങ്കിലോ ക്ഷണിയ്ക്കാതിരിയ്ക്കുന്നത്? അപ്പോൾ മേല്പറഞ്ഞ ആ വേദന അല്ലെങ്കിൽ വിഷമം, ഇരട്ടിയാകും. അല്ലേ? ക്ഷണിയ്ക്കപ്പെട്ടവരിൽ ആരെങ്കിലും, അറിഞ്ഞോ അറിയാതെയോ "ഹാ ... നീ വരുന്നില്ലേ...?" എന്നോ "നിന്നെ ഇന്നലെ കണ്ടില്ലല്ലോ... എന്ത് പറ്റി?" എന്നോ ഒക്കെ ചോദിയ്ക്കുക കൂടി ചെയ്താലോ? അത് ശരി... ആ വിഷമത്തെ കുറിച്ച് വീണ്ടും, വീണ്ടും ഇങ്ങിനെ ഓരോന്ന് പറഞ്ഞുപറഞ്ഞ്, പിന്നെയും വിഷമിപ്പിക്കാനാണോ ഇവിടെ ഈ ലേഖനത്തിലും ശ്രമിയ്ക്കുന്നത്? എന്നാവും ഇപ്പോൾ നിങ്ങൾ ചിന്തിയ്ക്കുന്നത്? അല്ലേ? ഒരിയ്ക്കലുമല്ല. മറിച്...