Posts

Showing posts from December, 2022

ദേശീയ രാമായണ മഹോത്സവം -2022

Image
ദേശീയ രാമായണ മഹോത്സവം -2022   [സ്വദേശാഭിമാനി ടൗൺ ഹാൾ - നെയ്യാറ്റിൻകര: ഡിസംബർ-15, 2022] പ്രിയ സുഹൃത്തുക്കളെ, തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, 'ദേശീയ രാമായണ മഹോത്സവം' മൂന്ന് വർഷങ്ങൾക്കു മുൻപ് (കൃത്യമായി പറഞ്ഞാൽ 2019 ഡിസംബർ 19 ന്) അതിവിപുലമായ പരിപാടികളോടെ, തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ വച്ച് നടത്തിയിരുന്നു. കൊറോണ അപഹരിച്ച പിന്നീടുള്ള ആ രണ്ടു വർഷങ്ങൾക്കു ശേഷം, ഇതാ ഇന്ന് (ഡിസംബർ-15, 2022) വീണ്ടും 'ദേശീയ രാമായണ മഹോത്സവം' നമ്മൾ സഹർഷം  കൊണ്ടാടിയിരിയ്ക്കുന്നു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും, പണ്ഡിത ശ്രേഷ്ഠരും, സന്യാസിവര്യരും പങ്കെടുത്ത പ്രസ്തുത പരിപാടി, രാവിലെ 10:30 ന് തുഞ്ചൻ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ സെക്രട്ടറി ശ്രീ കെ രംഗനാഥന്റെ സ്വാഗത പ്രസംഗത്തോടെ, (സ്വദേശാഭിമാനി ടൗൺ ഹാൾ - നെയ്യാറ്റിൻകരയിൽ)  ആരംഭിച്ചു.  സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി (ശ്രീ രാമദാസ ആശ്രമം ചെങ്കോട്ടുകോണം) നിലവിളക്ക് തെളിയിച്ച് ഔപചാരികമായ ഉദ്‌ഘാടനം നിർവ്വഹിച്ചു.  അദ്ദേഹം തന്റെ ലഘുപ്രഭാഷണത്തിൽ, മനുഷ്യർ തങ്ങളുടെ ഇഹലോക ജീവിതത്തിൽ ശാന്തിയും സമാധാനവും കത്ത് സൂക്ഷിയ...

കവിത പോൽ കന്യാകുമാരി [യാത്രാവിവരണം]

Image
കവിത പോൽ കന്യാകുമാരി  [യാത്രാവിവരണം] അങ്ങകലെ സായിപ്പിന്റെ നാട്ടിലെ ആ വലിയ ആഘോഷം, ഞങ്ങൾക്കും ഏറെ ഇഷ്ടമാണ്.  ഏത് ആഘോഷം, എന്നാണോ?  എല്ലാ വർഷവും, നവംബറിലെ നാലാമത്തെ വ്യാഴാഴ്ച വരുന്ന ആ 'താങ്ക്സ് ഗിവിങ്' തന്നെ.  കാരണമെന്തെന്നോ? ആ അവധി ദിവസങ്ങളിൽ ഞങ്ങൾ നടത്താറുള്ള യാത്രകൾ തന്നെ.  ഏറെ സ്ഥലങ്ങൾ ആലോചനയിൽ വന്നെങ്കിലും, ഇത്തവണ ഞങ്ങൾ തിരഞ്ഞെടുത്തത്, കന്യാകുമാരിയാണ്. ദൂരക്കുറവും, ത്രിവേണീസംഗമവും, അതുക്കും മേലെ, ആ വിവേകാനന്ദപ്പാറയും ഒക്കെ തന്നെ അതിനു കാരണം. വെള്ളിയാഴ്ച (നവംബർ-25-2022) ഉച്ചയോടെ ഞങ്ങൾ യാത്ര ആരംഭിച്ചു. ഒരു പുതുപുത്തൻ ട്രാവലറിൽ, കുട്ടികൾ ഉൾപ്പെടെ 22 പേർ വരുന്ന ചെറു സംഘം. കൊറോണ നഷ്ടമാക്കിയ ആ രണ്ടു വർഷങ്ങളോടുള്ള അടക്കിയ അമർഷം മൂലമാകാം, യാത്ര ആരംഭിച്ചതും തട്ടുതകർപ്പൻ ഡാൻസും പാട്ടും തുടങ്ങി. (അതങ്ങിനെ യാത്രയുടെ അവസാന നിമിഷം വരെ തുടരുകയും ചെയ്തു, കേട്ടോ). എണ്ണമറ്റ ആ ഡാൻസുകളുടെ വീഡിയോ നിങ്ങൾക്കായി പങ്കുവയ്ക്കണം എന്നുണ്ടെങ്കിലും, നവരസങ്ങൾക്കുമപ്പുറമുള്ള ആ മുഖഭാവങ്ങളും, നാട്യശാസ്ത്രത്തിനുമപ്പുറമുള്ള ആ ചുവടുകളും, ആരെങ്കിലുമൊക്കെ അടിച്ചു മാറ്റുമോ എന്ന ഒരു ശക്തമായ സംശയം, ആ ന...