... ന്നാലും ന്റെ അന്തോണിച്ചാ ....! ['ഷേക്ക് ഹാൻഡ്' സംഭവകഥ]

... ന്നാലും ന്റെ അന്തോണിച്ചാ ....! [ഒരൊന്നൊന്നര 'ഷേക്ക് ഹാൻഡ്' സംഭവകഥ] മ്മടെ ഓണം ഒക്കെ അങ്ങട് തീർന്ന് സ്വസ്ഥായി ഇരിക്കുമ്പഴാ, കൂട്ടത്തിലെ ഒരു ക്ടാവിന്റെ കല്യാണം വരണതേ ... ശ്ശി നാളായല്ലോ എല്ലാരേം കണ്ടിട്ട് എന്ന് കരുതി പോയി.... എല്ലാരേം കൂട്ടി അങ്ങട്ട് ... അതിപ്പം ഇങ്ങനൊക്കെ ആവൂന്ന് നോം അങ്ങട്ട് കരുതീമില്ല .... ഇമ്മാതിരി ഒരു തട്ട് നിനച്ചൂല്ല .... കലികാലം ... ല്ലാതെന്താ?... ങ് അത് പോട്ടെ ... എന്റെ ഗഡിയെ ... ഇപ്പഴത്തെ ഒക്കെ ഒരു കല്യാണത്തലേന്ന് ... എന്തോരു മേളാപ്പാ ... ഈ ന്യൂജൻ പിള്ളേര് ആകെക്കൂടി കലിപ്പാ കേട്ടാ ... എല്ലാം പൊളപ്പന്മാര് .... പൊളപ്പത്തിമാര് .. ഹോ ... എന്താ ഒരു എനർജി .... ആകെ കൂടി ഒരു ബഹളമയം .... എന്ന് വെച്ചാ ഒരു 4D എഫ്ഫക്റ് ..... സത്യം പറയാല്ലോ .... നുമ്മ ആകെ അങ്ങ് സ്റ്റണ്ട് ആയിപ്പോയീന്നെ .... ശരിയ്ക്കും പറഞ്ഞാ ...എന്റെ ബ്രോ .... ഇതൊക്കെ കണ്ടപ്പം, പണ്ട് നമ്മടെ ആ കല്യാണത്തലേന്നത്തെ പരിപാടി ഒക്കെ അറേഞ്ച് ചെയ്‌തോമ്മാരെ എല്ലാത്തിനേം ഓടിച്ചു പിടിച്ചു ദേ ഈ കെണറ്റിലിടാൻ തോന്നി .... വെറും ശവികള് .... അല്ല പിന്നെ .... അങ്ങനെ, നമ്മൾ ആ പരിപാടികളും, ദലേർ ഇല്ലാത്ത മെഹന്ദീം, ഗാനമേള...