Posts

Showing posts from November, 2024

ആരാണ് ഞാൻ? [ചിന്താശകലം]

Image
  ആരാണ് ഞാൻ? [ ചിന്താശകലം] ഞാൻ ഒരു നല്ലവൻ (അഥവാ നല്ലവൾ) ആണോ? ഈ ഒരു ചോദ്യം എപ്പോഴെങ്കിലും നിങ്ങൾ സ്വയം ചോദിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ, എന്തായിരുന്നു ഉത്തരം? [ഇനി അഥവാ, ചോദിച്ചിട്ടില്ലെങ്കിൽ ഇപ്പോൾ തന്നെ ഒന്ന് ചോദിയ്ക്കുക]. ഞാൻ ഒരു നല്ല മകനാണോ? ഉത്തരം നൽകേണ്ടത് എന്റെ മാതാപിതാക്കളാണ്. ഞാൻ ഒരു നല്ല  പിതാവാണോ? ഉത്തരം നൽകേണ്ടത് എന്റെ മക്കളാണ് ഞാൻ ഒരു നല്ല ഭർത്താവാണോ? ഉത്തരം നൽകേണ്ടത് എന്റെ ഭാര്യയാണ് ഞാൻ ഒരു നല്ല സുഹൃത്താണോ? ഉത്തരം നൽകേണ്ടത് എന്റെ സുഹൃത്തുക്കളാണ് ഞാൻ ഒരു നല്ല സഹോദരനാണോ ? ഉത്തരം നൽകേണ്ടത് എന്റെ സഹോദരങ്ങളാണ് ഞാൻ ഒരു നല്ല സഹപ്രവർത്തകനാണോ? ഉത്തരം നൽകേണ്ടത് എന്റെ സഹപ്രവർത്തകരാണ് ഞാൻ ഒരു നല്ല മേലുദ്യോഗസ്ഥനാണോ ? ഉത്തരം നൽകേണ്ടത് എന്റെ കീഴുദ്യോഗസ്ഥരാണ് ഞാൻ ഒരു നല്ല ഗായകനാണോ ? ഉത്തരം നൽകേണ്ടത് എന്റെ ശ്രോതാക്കളാണ് ഞാൻ ഒരു നല്ല എഴുത്തുകാരനാണോ? ഉത്തരം നൽകേണ്ടത് എന്റെ വായനക്കാരാണ് [ഞാൻ ഒരു നല്ല കാമുകൻ ആണോ? ഒരു നല്ല 'ചാറ്റർ' ആണോ? ഒരു നല്ല 'ബ്രോ' ആണോ? .... " ഇ ങ്ങനെ എത്ര ചോദ്യങ്ങൾ വേണമെങ്കിലും നിങ്ങൾക്ക് സ്വയം ചോദിയ്ക്കാം] എല്ലാറ്റിലും അവസാനമായി, ആ ഒരൊറ്റ ചോദ്യം കൂടി. ഞാൻ...

അങ്ങ് ദൂരെ... ആ കൊടിതൂക്കി മലയുടെ നെറുകയിൽ....

Image
അങ്ങ് ദൂരെ... ആ കൊടിതൂക്കി മലയുടെ നെറുകയിൽ.... [യാത്രാ വിവരണം] പതിവിൽ നിന്നും വിപരീതമായി, തലേന്ന് രാത്രിയാണ് ഇത്തവണത്തെ യാത്രാപരിപാടികൾ തീരുമാനിച്ചത്. രാവിലെ, പക്ഷേ പതിവ് തെറ്റിയ്ക്കാതെ, ജയവിജയന്മാരുടെ പ്രശസ്തമായ ആ പഴയ അയ്യപ്പഭക്തിഗാനങ്ങളും കേട്ട് തുടക്കം. നേരെ പേരൂർക്കടയ്ക്കടുത്ത വഴയിലയിലേയ്ക്ക്. അവിടെ നിന്നും, ഒരു സുഹൃത്ത് കൂടി ഞങ്ങളുടെ കൂടെ ചേർന്നു.  നമ്മുടെ നാട് ഇന്നേവരെ കണ്ട, പരിചയിച്ച, നവോത്ഥാന നായകരിൽ പ്രഥമ സ്ഥാനീയനായ ശ്രീ നാരായണഗുരു പ്രതിഷ്ഠ നടത്തിയ, ആ അരുവിപ്പുറം ശിവക്ഷേത്രമാണ് ഇന്നത്തെ നമ്മുടെ ആദ്യ ലക്ഷ്യം.   ചരിത്ര പ്രാധാന്യം: അയിത്തവും, തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന 1888 ൽ, ഒരു ശിവരാത്രി ദിവസമാണ്, അതിനെതിരെയുള്ള ഏറ്റവും വലിയ 'നിശബ്ദ വിപ്ലവം' എന്ന നിലയിൽ, ഗുരു ഈ പ്രതിഷ്ഠ നടത്തിയത്. അതാകട്ടെ, ഒരു അബ്രാഹ്മണൻ നടത്തിയ ആദ്യ വിഗ്രഹപ്രതിഷ്ഠയുമായിരുന്നു.  തൊട്ടടുത്ത് ഒഴുകുന്ന നെയ്യാറിലെ, ശങ്കരൻകുഴിയിൽ നിന്നും  മുങ്ങിയെടുത്ത കല്ല്, ശിവലിംഗ സങ്കല്പത്തിൽ പ്രതിഷ്ഠിയ്ക്കുകയാണ് അന്ന് ഗുരു ചെയ്‌തത്‌. ഓർക്കുക, അയിത്തം കൊടുമ്പിരി കൊണ്ട് നിൽക്കുന്ന ആ കാലഘട്ടത്ത...