നീലോർമ്മകൾ

നീലോർമ്മകൾ [ചെറുകഥ] 'കുട്ടാപ്പിയേ ... നീ പഠിച്ചു കഴിഞ്ഞോ ...?' 'ഇപ്പൊ കഴിയും അമ്മേ ... ഞാൻ വരണോ?' താഴെ നിന്നും ഒതുക്ക് കല്ലുകൾ കയറി വരുന്ന അമ്മയോട് കുട്ടാപ്പി ചോദിച്ചു... 'വേണ്ട ..നീ പഠിച്ചൊ ....' അലക്കാനുള്ള ഒരു കെട്ട് തുണികളുമായി അമ്മ ഏറെ നേരമായിരുന്നു കുളത്തിലേക്കു പോയിട്ട്.... എല്ലാ ശനിയാഴ്ചയും ഇങ്ങിനെയാണ്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞാൽ, അലക്കാനുള്ള തുണികൾ എല്ലാം എടുത്ത്, വശങ്ങൾ ചളുങ്ങിയ ആ പഴയ അലുമിനിയം ബക്കറ്റിലിട്ട്, കൂടെ *501 ന്റെ ഒരു കഷ്ണവും മുറിച്ച്, അമ്മ കുളത്തിലേയ്ക്കൊരു പോക്കുണ്ട് .... കൂടെ അയൽവക്കത്തെ കുറേ ആന്റിമാരും, ചേച്ചിമാരും ഒക്കെ കാണും ... തിരികെ വരാൻ സമയം ഏറെ എടുക്കും. ചിലപ്പോൾ മാത്രം കുളത്തിലേക്കുള്ള യാത്രകളിൽ, കുട്ടാപ്പിയെയും കൂടെ കൂട്ടും. ഇല്ലെങ്കിൽ, ആ സമയം പഠിയ്ക്കാനുള്ളതാണ്. 'എട്യേ ...നിന്റെ പണീക്കേ കഴിഞ്ഞോ ...?' കഴുകി കൊണ്ടുവന്ന തുണികൾ മുറ്റത്തെ അയയിൽ വിരിയ്ക്കുന്നതിനിടയിലെ അമ്മയുടെ ആ ചോദ്യം, അയൽവക്കത്തെ ജാനുവേടത്തിയോടാണ്. 'ആ ..ചേച്ചി ....ദാ വരണ് ...' അത് കേട്ടതും, കുട്ടാപ്പി പതുക്കെ പുസ്‌തകം മടക്കി. അവനറിയാം അമ്മയും ജാ...