Posts

Showing posts from September, 2025

ചേലും നുണക്കുഴി കണ്ട കാലം

Image
 ചേലും നുണക്കുഴി കണ്ട കാലം [കവിത]  ചായുന്ന സൂര്യന്റെ നിഴലായി അന്നൊക്കെ  ചാരത്തെ അമ്പല നടയിലെത്തി  ചന്ദനചർച്ചിതൻ കണ്ണന്റെ മുന്പിലെൻ  ചാരത്തു കൈകൂപ്പി നിന്ന കാലം  ചിരിയോടെ കയ്യിലെ ചന്ദനം ചാലിച്ച് ചാരുതയോലുന്ന കുറി വരച്ച്  ചെമ്മേ ചിലമ്പവേ കവിളത്ത് തെളിയുമാ  ചേലും നുണക്കുഴി കണ്ട കാലം    ചുറ്റമ്പലം വലം വച്ചു തിരിയവേ  ചിമ്മും മിഴികൾ ഉടക്കീടവേ  ചിത്രം വരയ്ക്കുവാനെന്നവണ്ണം നിന്റെ  ചരണങ്ങൾ ഊഴി തിരഞ്ഞ കാലം    ചക്രമാം  കാലം കറങ്ങി തിരിഞ്ഞങ്ങ്  ചക്രവാളങ്ങൾ നരച്ചകാലം  ചന്ദനച്ചേലുള്ള ചന്ദ്രൻ മറഞ്ഞപോൽ  ചന്തമെഴുന്നവൾ പോയ കാലം  ചിറകു വിരിച്ചങ്ങനന്തവിഹായസ്സിൽ  ചേലോടെ പാറിപ്പറന്നെങ്കിലും  ചിറകറ്റു വീണ കപോതം കണക്കു ഞാൻ  ചിത കാത്തിരിയ്ക്കുന്ന കഷ്ടകാലം ============== * ചിത്രത്തിന് കടപ്പാട്: ആർട്ടിസ്റ്റ് മോഹൻ മണിമല ================= സ്നേഹപൂർവ്വം  ബിനു മോനിപ്പള്ളി  ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ******** ...

ഓണശേഷം 'ഒന്നാമത്'

Image
ഓണശേഷം 'ഒന്നാമത്' [കവിത] ഓണം നമുക്കൊരു ഘോഷമാണ്  ഓർമ്മകൾ തൻ ഘോഷയാത്രയാണ്  'ഒന്നാണ് നമ്മളെ'ന്നോർമ്മപ്പെടുത്തുന്നൊ- രൊന്നാന്തരം മേള-ലയനമാണ്    ഓണം കഴിഞ്ഞങ്ങുണർന്നീടവേ  ഓടിച്ചു വാർത്തകൾ നോക്കീടവേ  'ഒന്നാമതെ'ത്തിയ വാർത്ത കണ്ടു  ഒട്ടുനേരം നിന്നു സ്തബ്ധനായി   'ഒന്നാമതാ'ണെന്റെ നാടെന്നഹങ്കരിച്ചൂ- റിച്ചിരിയ്ക്കുന്ന നേതാക്കളും  ഒന്നാമതാണെന്നഹങ്കാരമോടൊട്ടു  വില്ലുപോൽ ഞെളിയും പ്രജകളുമീ   നാടിന്റെ നാളെയതോർക്ക വേണ്ടേ? ഒന്നാമതെന്തിനെന്നോർത്തിടണ്ടേ? നാടിന്റെ നാളെയതോർക്ക വേണ്ടേ? ഒന്നാമതെന്തിനെന്നോർത്തിടണ്ടേ?   ഓണനാൾ പോകുമ്പോഴെങ്കിലും നാം   ഒരു നല്ല നാളെ കിനാവ് കാൺക  ഒന്നാമതെത്തേണ്ടതെവിടെയൊക്കെ? ഒരുവട്ടമകതാരിൽ ഓർത്തു വയ്ക്ക ...!!  ഒന്നാമതെത്തേണ്ടതെവിടെയൊക്കെ? ഒരുവട്ടമകതാരിൽ ഓർത്തു വയ്ക്ക ...!! ================= സ്നേഹപൂർവ്വം  ബിനു മോനിപ്പള്ളി  ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********