Posts

Showing posts from March, 2017

പഴയൊരു പാട്ടിന്റെ.....[ലളിതഗാനം]

Image
പഴയൊരു പാട്ടിന്റെ വരി മൂളുവാൻ അതിലെ പ്രണയത്തിൻ മധുവോർക്കുവാൻ മനസ്സാൽ കൊതിയ്ക്കാത്ത മനുജരുണ്ടോ ? ആ മധുരം കൊതിയ്ക്കാത്ത മനസ്സുമുണ്ടോ?                         [പഴയൊരു പാട്ടിന്റെ....] കൊന്നകൾ പൂക്കുന്നൊരാ ഗ്രാമവഴികളിൽ തുളസിക്കതിരിന്റെ നിർമ്മല ഭാവത്തിൽ ആയിരം കമിതാക്കൾ നടന്നിരുന്നു, എന്നാൽ അകതാരിലായിരുന്നനുരാഗം.... അവർക്കകതാരിലായിരുന്നനുരാഗം                       [പഴയൊരു പാട്ടിന്റെ....] കണ്ണുകൾ കഥ പറഞ്ഞാ നല്ല നാൾകളിൽ കണ്ടുമുട്ടീയവർ കല്യാണ വീടുകളിൽ പറയാതെ പറഞ്ഞവർ കാര്യങ്ങൾ ആയിരം അകതാരിലായിരുന്നനുരാഗം..... അവർക്കകതാരിലായിരുന്നനുരാഗം                        [പഴയൊരു പാട്ടിന്റെ....] വേനൽ അവധികൾ കഴിഞ്ഞു കിട്ടാൻ വീണ്ടും തൻ പ്രിയരെ കണ്ടുമുട്ടാൻ അന്നത്തെ മിഥുനങ്ങൾ കൊതിച്ചിരുന്നു, എന്നും അകതാരിലായിരുന്നനുരാഗം..... അവർക്കകതാരിലായിരുന്നനുരാഗം                 ...

കെട്ടകാലം......[കവിത]

Image
കെട്ടകാലം  ഇതു കെട്ടകാലം കേരളനാടിന്റെ ശാപകാലം !! നാടാകെ  നിറയുന്ന പീഢനങ്ങൾ കരളുരുക്കീടുന്ന രോദനങ്ങൾ !! എന്റെ നാടെന്റെ നാടെന്തിങ്ങനെ? കലികാലമെന്നു പറഞ്ഞീടണോ? കൈവിരൽ തുമ്പിലായ്‌ മിന്നിമറയുമാ ശ്ലീല-മശ്ളീലങ്ങൾ ഹേതുവാണോ? സംസ്കാര സമ്പന്നരെന്നു നമ്മൾ മേനി നടിപ്പതു വെറുതെയാണോ? ഉള്ളിലുറങ്ങുന്ന കാപാലികത്വത്തെ തള്ളാതെ കൊള്ളുവതെന്തു നമ്മൾ? കൈക്കുഞ്ഞിൻ നഗ്നത കണ്ടുപോലും കാമമുണരുന്ന മ്ലേച്ചരോ നാം? വന്ദ്യവയോധികർ പോലുമിപ്പോൾ സന്ധ്യയ്ക്കു വീടകം പൂകിടുന്നു ! മാവേലി നാട്ടിലിന്നച്ഛനില്ല കൂടെ പിറന്നവനൊട്ടുമില്ല ! ഉള്ളതോ കേവലം ആൺകോലങ്ങൾ ഉള്ളിലായ് ഷണ്ഡത്വമേറ്റുന്നവർ !! **** പെണ്ണിനോട്: വാക്കിലും നോക്കിലും മൂർച്ചയുണ്ടാക്കണം കൃത്യത്തിൽ ആർച്ചയായ് മാറിടേണം അനുനയ ഭാവത്തിലരികിലെത്തീടുന്ന അഭിനവ ചന്തുവേ ആട്ടിടേണം എരിയുന്നോരഗ്‌നി നീ കണ്ണിൽ കരുതണം കാപാലികന്റെയാ കരളെരിക്കാൻ കാരുണ്യമൊട്ടുമേ കാട്ടിടാതവനെ നീ കാലപുരിയ്ക്കങ്ങു വിട്ടിടേണം ഓർക്കുക പെണ്ണേ  നിൻ മാനം കരുതുവാൻ ഈ നാട്ടിൽ നിൻ തുണയ്ക്കാരുമില്ല കെട്ടകാലം  ഇതു കെട്ടകാലം കേരള...