കെട്ടകാലം......[കവിത]


കെട്ടകാലം  ഇതു കെട്ടകാലം
കേരളനാടിന്റെ ശാപകാലം !!
നാടാകെ  നിറയുന്ന പീഢനങ്ങൾ
കരളുരുക്കീടുന്ന രോദനങ്ങൾ !!

എന്റെ നാടെന്റെ നാടെന്തിങ്ങനെ?
കലികാലമെന്നു പറഞ്ഞീടണോ?
കൈവിരൽ തുമ്പിലായ്‌ മിന്നിമറയുമാ
ശ്ലീല-മശ്ളീലങ്ങൾ ഹേതുവാണോ?

സംസ്കാര സമ്പന്നരെന്നു നമ്മൾ
മേനി നടിപ്പതു വെറുതെയാണോ?
ഉള്ളിലുറങ്ങുന്ന കാപാലികത്വത്തെ
തള്ളാതെ കൊള്ളുവതെന്തു നമ്മൾ?

കൈക്കുഞ്ഞിൻ നഗ്നത കണ്ടുപോലും
കാമമുണരുന്ന മ്ലേച്ചരോ നാം?
വന്ദ്യവയോധികർ പോലുമിപ്പോൾ
സന്ധ്യയ്ക്കു വീടകം പൂകിടുന്നു !

മാവേലി നാട്ടിലിന്നച്ഛനില്ല
കൂടെ പിറന്നവനൊട്ടുമില്ല !
ഉള്ളതോ കേവലം ആൺകോലങ്ങൾ
ഉള്ളിലായ് ഷണ്ഡത്വമേറ്റുന്നവർ !!

****
പെണ്ണിനോട്:
വാക്കിലും നോക്കിലും മൂർച്ചയുണ്ടാക്കണം
കൃത്യത്തിൽ ആർച്ചയായ് മാറിടേണം
അനുനയ ഭാവത്തിലരികിലെത്തീടുന്ന
അഭിനവ ചന്തുവേ ആട്ടിടേണം

എരിയുന്നോരഗ്‌നി നീ കണ്ണിൽ കരുതണം
കാപാലികന്റെയാ കരളെരിക്കാൻ
കാരുണ്യമൊട്ടുമേ കാട്ടിടാതവനെ നീ
കാലപുരിയ്ക്കങ്ങു വിട്ടിടേണം

ഓർക്കുക പെണ്ണേ  നിൻ മാനം കരുതുവാൻ
ഈ നാട്ടിൽ നിൻ തുണയ്ക്കാരുമില്ല
കെട്ടകാലം  ഇതു കെട്ടകാലം
കേരളനാടിന്റെ ശാപകാലം !!

******
visit: binumonippally.blogspot.in
mail: binu_mp@hotmail.com 

ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]