കാലാന്തരങ്ങൾ : ഒരു തത്സമയ ചർച്ച

"അന്നൊക്കെ മുലപ്പാൽ ധാരാളം കുടിച്ചാണ് കുട്ടികൾ വളർന്നിരുന്നത് .... " "അന്നത്തെ അമ്മമാർക്ക് ജോലിക്കു പോകാതെ, വെറുതെ കുട്ടികളെയും മുലയൂട്ടി വീട്ടിലിരുന്നാൽ മതിയായിരുന്നു ...." "അതല്ല കാരണം ... ഇന്നത്തെ അമ്മമാർക്ക് പേടിയാണ് കുട്ടികൾക്ക് മുലയൂട്ടാൻ .... തങ്ങളുടെ സൗന്ദര്യം എങ്ങാനും അങ്ങ് ഇടിഞ്ഞു വീണാലോ എന്ന് ....." "അത് തന്റെ വീട്ടിലെ കാര്യമാവും ....അല്ലാതെ ......" അത്രയുമായപ്പോൾ അവതാരക ഇടപെട്ടു. "ദയവായി ഇത്തരം വ്യക്തിപരമായ ആരോപണങ്ങൾ ഒഴിവാക്കണം ...ആരോഗ്യപരമായ ഒരു ചർച്ചയാണ് നാം ഇവിടെ ഉദ്ദേശിക്കുന്നത് ..." അങ്ങിനെ ........അങ്ങിനെ..... ആ ചാനൽ ചർച്ച പുരോഗമിക്കുകയാണ്. 'ഛെ ... വരേണ്ടിയിരുന്നില്ല ...!" അയാൾ വീണ്ടുമോർത്തു. ചാനലുകളിൽ വരുന്ന ഇത്തരം അന്തിചർച്ചകൾ കുറെ നാളായി അയാൾ കാണാറേയുണ്ടായിരുന്നില്ല. വേറൊന്നും കൊണ്ടല്ല; വിഷയദാരിദ്ര്യവും, ആംഗലേയം കലർത്തിയ മാതൃഭാഷയും, പിന്നെ അതിന്റെ കൂടെ ചാനലിന്റെ ചില വാണിജ്യ താല്പര്യങ്ങളും കൂടെ ആകുമ്പോൾ, അത്തരം ചർച്ചകൾ വെറും പ്രഹസനങ്ങൾ മാത്രമാകുന്നത് കണ്ടുകണ്ടു മടുത്തു. അത്ര തന്നെ ! അ...