അച്ചനും അമ്മയും [ചെറുകവിതകൾ]

അച്ചനും അമ്മയും അച്ചൻ ======= വികാരങ്ങൾ മാറ്റിവച്ചെന്നും, നൽ - വിചാരങ്ങൾ ചെയ്യേണ്ടോൻ അച്ചൻ !! എന്നാൽ ഇന്ന് ? കുമ്പസാരക്കൂട്ടിൽ നിന്നുമൊരാടിന്റെ മാംസം രുചിയ്ക്കുവോൻ അച്ചൻ പച്ച മാംസം ഭുജിയ്ക്കുവോൻ അച്ചൻ !! അമ്മ ===== കാറിക്കരയുന്ന കുഞ്ഞിന്നു തൻ പാൽ ഇറ്റിച്ചു നൽകുന്ന സ്നേഹമാണമ്മ !! എന്നാൽ ഇന്ന് ? ഇരയായ് തീർന്ന തൻ മകളുടെ കണ്ണുനീർ കണ്ടിട്ടു പൊട്ടിച്ചിരിയ്ക്കുന്നിതമ്മ ഭ്രാന്തിയായ് അലറിച്ചിരിയ്ക്കുന്നിതമ്മ !! --- ബിനു മോനിപ്പള്ളി ************* Blog: https ://binumonippally.blogspot.com