അച്ചനും അമ്മയും [ചെറുകവിതകൾ]


അച്ചനും അമ്മയും 

അച്ചൻ
=======
വികാരങ്ങൾ മാറ്റിവച്ചെന്നും, നൽ -
വിചാരങ്ങൾ ചെയ്യേണ്ടോൻ അച്ചൻ !!

എന്നാൽ ഇന്ന് ?
കുമ്പസാരക്കൂട്ടിൽ നിന്നുമൊരാടിന്റെ  
മാംസം രുചിയ്ക്കുവോൻ അച്ചൻ
പച്ച മാംസം ഭുജിയ്ക്കുവോൻ അച്ചൻ !!


അമ്മ 
=====
കാറിക്കരയുന്ന കുഞ്ഞിന്നു തൻ പാൽ 
ഇറ്റിച്ചു നൽകുന്ന സ്നേഹമാണമ്മ !!

എന്നാൽ ഇന്ന് ?
ഇരയായ് തീർന്ന തൻ മകളുടെ കണ്ണുനീർ 
കണ്ടിട്ടു പൊട്ടിച്ചിരിയ്ക്കുന്നിതമ്മ 
ഭ്രാന്തിയായ്‌ അലറിച്ചിരിയ്ക്കുന്നിതമ്മ !!
                                                                       --- ബിനു മോനിപ്പള്ളി

*************

Blog: https://binumonippally.blogspot.com


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]