നടരാജ സങ്കൽപ്പം [ഒരു സ്വതന്ത്ര വ്യാഖ്യാനം]

നടരാജ സങ്കൽപ്പം [ഒരു സ്വതന്ത്ര വ്യാഖ്യാനം] ജീവിതത്തിൽ ഒരിയ്ക്കലെങ്കിലും, ഒരു നടരാജ വിഗ്രഹമോ അല്ലെങ്കിൽ നടരാജ ചിത്രമോ കാണാത്തവർ, നമ്മളിൽ വളരെ ചുരുക്കമായിരിയ്ക്കും. അല്ലേ? എന്നാൽ, ഭഗവാൻ ശിവന്റെ ഒരു നൃത്തരൂപം അല്ലെങ്കിൽ പ്രസിദ്ധമായ ശിവതാണ്ഡവത്തിലെ ഒരു നിമിഷത്തിന്റെ ദൃശ്യവൽക്കരണം, എന്നതിനപ്പുറത്തേയ്ക്ക് എത്ര പേർ ആ നടരാജരൂപം പ്രതിനിധാനം ചെയ്യുന്ന അതിന്റെ ആഴങ്ങളിലേയ്ക്ക്, അതിന്റെ ആന്തരാർത്ഥങ്ങളിലേയ്ക്ക് ഇറങ്ങി പോയിട്ടുണ്ട്? സത്യം പറയട്ടെ. ഏതാനും ദിവസങ്ങൾക്കു മുൻപ്, ഒരു ശിവസ്തുതി എഴുതി നൽകണം എന്ന ആവശ്യവുമായി സുഹൃത്തുക്കളിൽ ഒരാൾ സമീപിച്ചപ്പോഴാണ്, ലഭ്യമായ ശിവപുരാണങ്ങളിലൂടെ ഞാൻ സാമാന്യം ദീർഘമായ ഒരു വായനായാത്ര നടത്തിയത്. ആ യാത്രയിലാണ്, നാം കാണുന്ന ആ നടരാജ രൂപത്തിന്, നാം കാണാത്ത ഒരുപാട് അന്തരാർത്ഥങ്ങൾ അഥവാ പൊരുളുകൾ കൂടിയുണ്ട് എന്ന് എനിയ്ക്കു മനസിലായത്. ഇനിയും ആ വഴി സഞ്ചരിയ്ക്കാത്തവർക്കു വേണ്ടി, നടരാജ സങ്കൽപ്പത്തിന്റെ ആ അകംപൊരുളുകളാണ്, കഴിയുന്നത്ര ലളിതമായി, വളരെ ചുരുക്കി, ഇവിടെ വ്യാഖ്യാനിയ്ക്കാൻ ശ്രമിയ്ക്കുന്നത്. എന്താണ് നടരാ...