തേപ്പുകാരി [ഒരു വാലന്റൈൻ-ദിന നാടൻപാട്ട്]

തേപ്പുകാരി 
[ഒരു വാലന്റൈൻ-ദിന നാടൻപാട്ട്]

തെയ്താരോ തെയ്‌താരോ തക തെയ്തക തെയ്‌താരോ
തെയ്താരോ തെയ്‌താരോ തക തെയ്തക തെയ്‌താരോ

തേച്ചില്ലേ... തേച്ചില്ലേ.. പെണ്ണെ നീ... തേച്ചിട്ടു പോയില്ലേ?
തേച്ചാലും മാച്ചാലും പോകാത്ത തേപ്പല്ലേ തേച്ചത് നീ?
നട്ടുച്ച നേരത്തും നമ്മള് സെൽഫിയെടുത്തില്ലേ?
എന്നിട്ടാ എഫ്‍ബീല് പോസ്റ്റീട്ടങ്ങൂറിച്ചിരിച്ചില്ലേ?

ഓർക്കണം പെണ്ണെ അതെഫ്ബീല് ഇപ്പഴുമുണ്ടാകും
എന്റെയീ നെഞ്ചിനകത്തത് കല്ലിച്ച പോലന്നെ....
ലൈക്കൊട്ടു കൂട്ടുവാനെന്തൊക്കെ കോപ്രായം കാട്ടിയന്ന്?
'അൺഫ്രണ്ട്' ചെയ്തപ്പോഴെങ്കിലും പെണ്ണെ നീ ഓർത്തിടണ്ടേ?
                                                       [തേച്ചില്ലേ... തേച്ചില്ലേ.. പെണ്ണെ നീ... ]

ചേട്ടനാ ലൈഫെന്ന് ചൊല്ലീതും നീയല്ലേ പെണ്ണാളേ?
ചേട്ടന്റെ ലൈഫിതു തീർത്തതും നീയാ പുന്നാരേ....
നീയും നിൻ കൂട്കാരും കൂടീട്ടു 'ബാസ്കിനി'ൽ വന്നന്നാ-
ബില്ലൊന്നു തീർക്കുവാൻ ഞാനെത്ര 'ഓടി'യാ ചെയ്തെ പെണ്ണേ?
                                                       [തേച്ചില്ലേ... തേച്ചില്ലേ.. പെണ്ണെ നീ... ]

കെടിഎം ബൈക്കില് നമ്മള് മൂളിപ്പറന്നപ്പം ....
എന്തോരം പെറ്റിയടിച്ചെന്നു നീയും മറന്നോട്യേ?
വാട്സാപ്പിൽ നമ്മള് കുത്തിയ അക്ഷരപ്പാതി പോലും
പണ്ടു ഞാൻ എംഎ ക്‌ളാസില് കോറിയതോർമ്മയില്ല
                                                       [തേച്ചില്ലേ... തേച്ചില്ലേ.. പെണ്ണെ നീ... ]

പഞ്ചാരപ്പാൽകുഴമ്പന്നു നീ എത്ര വിളമ്പീട്യേ?
കിഞ്ചന വർത്താനോം ചൊല്ലി വഞ്ചിച്ചു പോയതെന്തേ?
ഊട്ടീല് ടൂറിനു പോകാന്ന് നീയ് പറഞ്ഞപ്പം ....
വേണ്ടെന്നു ചൊല്ലിയോരെന്നെ നീ മണ്ടൻന്ന് കൂട്ടീല്ലേ?
                                                       [തേച്ചില്ലേ... തേച്ചില്ലേ.. പെണ്ണെ നീ... ]

എഫ്‌ബീലു ലൈവായിട്ടോരു കേക്കു മുറിച്ചു പോലും
തേച്ചിട്ടു പോയതിൻ ഓർമ്മയിൽ, പാവമൊരുത്തനിന്ന്...
ഞാനും മുറിച്ചാലോന്നാ കേക്കതു പോലൊരെണ്ണം
അല്ലെങ്കീ.... വേണ്ടെടീ പെണ്ണെ നീ പോയി നന്നാക് ......
അല്ലെങ്കീ.... വേണ്ടെടീ പെണ്ണെ നീ പോയി നന്നാക് ......
                                                      [തെയ്താരോ തെയ്‌താരോ തക......]

 --ബിനു മോനിപ്പള്ളി
സമർപ്പണം: [തേയ്ക്കപ്പെട്ടവരും, തേയ്ക്കപ്പെടാനിരിയ്ക്കുന്നവരുമായ എല്ലാ കാമുകന്മാർക്കും] 
പിൻകുറിപ്പ്‌: [ഈ പാട്ട്, വെറും തമാശയ്ക് വേണ്ടി മാത്രം] 

*************
Blog: https://binumonippally.blogspot.com

ചിത്രങ്ങൾക്ക് കടപ്പാട്: ഗൂഗിൾ ഇമേജസ്

Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]