തിരഞ്ഞെടുപ്പ് ഫലം - 2019 : [താത്വികമല്ലാത്ത ചില നിഗമനങ്ങൾ/നിർദ്ദേശങ്ങൾ]

തിരഞ്ഞെടുപ്പ് ഫലം - 2019 : [താത്വികമല്ലാത്ത ചില നിഗമനങ്ങൾ/നിർദ്ദേശങ്ങൾ] [ ആദ്യമേ തന്നെ പറയട്ടെ. ഈ കുറിപ്പ്, തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏതെങ്കിലും മുന്നണിയുടെ/പാർട്ടിയുടെ വിജയത്തെയോ പരാജയത്തെയോ കുറിച്ചുള്ള ഒരു രാഷ്ട്രീയ അവലോകനം അല്ല. അതൊക്കെ അതത് പാർട്ടികൾ/മുന്നണികൾ ചെയ്തോട്ടെ. അവരവരുടെ നിഗമനങ്ങളിൽ എത്തുകയും ചെയ്തോട്ടെ. ഈ കുറിപ്പ് ഇവിടുത്തെ പ്രധാന പാർട്ടികൾക്ക്/മുന്നണികൾക്ക് മുന്നിൽ വയ്ക്കുന്ന ചില നിർദ്ദേശങ്ങൾ മാത്രം. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലാത്ത, എന്നാൽ വ്യക്തമായ രാഷ്ട്രീയ കാഴ്ചപാടുകളുള്ള ഒരു സാധാരണ പൗരന്റെ ചില നിഗമനങ്ങളും കുറേ ആശങ്കകളും മാത്രം] . അങ്ങിനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ, പൊതു തിരഞ്ഞെടുപ്പിന്റെ ആരവങ്ങൾ ഒഴിഞ്ഞു. വെല്ലുവിളികളും ആഘോഷങ്ങളും അടങ്ങി. ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെയും ഭാരതത്തിലെയും പ്രമുഖ മുന്നണികൾക്കു മുന്പിൽ വയ്ക്കാനുള്ള, വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇവിടെ നമ്മൾ കുറിയ്ക്കുന്നത്. ആദ്യം നമ്മുടെ കേരളമാകട്ടെ. LDF നോട്: 1 . മുൻകാലങ്ങള...