Posts

Showing posts from November, 2019

അയ്യാമ്മെ ഡോങ്കി [കളിയോർമ്മകൾ - 2]

Image
അയ്യാമ്മെ  ഡോങ്കി [കളിയോർമ്മകൾ - 2] [ മുൻകുറിപ്പ് : വിശദമായ ഒരു വായനയ്ക്ക് സമയമില്ലാത്തവർക്ക്, ഈ ലേഖനത്തിന്റെ ശബ്ദചിത്രം യൂട്യൂബ് വഴി   https://youtu.be/-eqdtgxMuw0   ലിങ്കിൽ കേൾക്കാവുന്നതാണ്] അടി ... തമരടിയ്ക്കണ കാലമായടീ തീയ്യാമ്മേ..... കാശിന്റെ ക്ഷാമം തീർന്നെടീ തീയ്യാമ്മേ.... തമരടിയ്ക്കണ കാലമായടീ തീയ്യാമ്മേ .... കാശിന്റെ ക്ഷാമം തീർന്നെടീ തീയ്യാമ്മേ.... . ഈ പാട്ടാവും, ഈ ലേഖനത്തിന്റെ തലക്കെട്ട് കണ്ടപ്പോൾ നിങ്ങൾക്ക് ഓർമ്മ വന്നിട്ടുണ്ടാവുക അല്ലേ ഇക്കാ? എന്നാലേ .... ഞാൻ ഒരു സത്യം പറയട്ടെ. നമ്മുടെ ഈ "അയ്യാമ്മേ"യ്ക്ക് ആ "തീയ്യാമ്മേ"യും ആയി യാതൊരു ബന്ധവും ഇല്ല കേട്ടോ. "ശ്ശേ ... ഇതിപ്പം ആകെ കൺഫ്യൂഷൻ ആയല്ലോ ...."  "... എന്താണിപ്പം ഈ 'അയ്യാമ്മെ' ... എന്നല്ലേ ?" "ആ ..ആണ്ന്ന് ..." "... ങ്ങള് ബേജാറാവണ്ടന്നെ .. ഞാൻ ങ്ങട്ട് വിശദായി പറയാൻ പോണന്ന്..." "ദേ ..മനുഷനെ  ഒരു മാതിരി മക്കാറാക്കാണ്ട് ഒന്നങ്ങു പറയ്ന്ന് ...." "അതേ ... ഞാൻ കഴിഞ്ഞ മാസം ഒരു 'കളിയോർമ്മകൾ' എഴുതിയത് ഓർമയു...

നവകേരളം [കവിത]

Image
നവകേരളം [കവിത] തല കുനിച്ചല്ലേ നടക്കുന്നു ഞാനിന്നു  കേരളക്കരയിലെ പാതകളിൽ  എന്തേ ഇതിങ്ങനെ ആയിടുന്നെന്നോർത്തു  ചിന്തിയ്ക്കയാലല്ലതോർത്തീടണം   ലജ്ജ കൊണ്ടും, പിന്നെ ഹാനി മൂലം  എങ്ങോ ഒളിച്ചോരെൻ മാനമാലും  ശിരസ്സൊന്നുയർത്തുവാൻ ത്രാണിയില്ലാ- തന്തിച്ചു കുന്തിച്ചു ഞാൻ നടപ്പൂ  അരുണന്റെ കിരണങ്ങൾ ചോപ്പുചാർത്തേ  ഭീതിയാണിന്നെന്തു വാർത്തയാവും മുറ്റത്തു വീണൊരാ ദിനപത്ര താൾ  കൺമുന്പിലെത്തിയ്ക്കയെന്നതോർത്ത്    കള്ളുമണത്തൊരാ വാളയാറി- ന്നുള്ളം പിടയ്ക്കുന്ന വിങ്ങലായി  നക്സലായ് തീരുന്നതെന്തേ ചിലർ  ഉത്തരം കിട്ടാനെളുപ്പമായി  സ്കൂളിൽ നിന്നങ്ങു മടങ്ങും വഴി  ഓടിയടുത്തിട്ടു വേട്ടനായ്ക്കൾ   പച്ചയ്ക്ക് തിന്നു മദിച്ചു പോലും  കൗമാരക്കാരിയാം ഇരയൊന്നിനെ   മദ്യത്തിനായ് തുക നൽകിടാത്തോ-  രമ്മയെ കാലന്നു നൽകീടുവാൻ  ഒട്ടും മടിയ്ക്കാത്ത മക്കളാലെ  സമ്പന്നമാകുന്നു കേരനാട് ! മുക്കിന്നു ബാറുകൾ നൽകി...