അവളാണവൾ [ലളിത ഗാനം]

അവളാണവൾ ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ ചന്ദനമഴ പൊഴിയും രാവിൽ ചന്ദ്രികയാം ആളിയോടൊക്കും പെണ്ണഴകുടലാർന്നവളാണവൾ [ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ...] കാർകൂന്തൽ കോതിയൊതുക്കി കരിമഷിയാൽ കണ്ണുകളെഴുതി മലരമ്പന്നമ്പാലെന്റെ, കരൾ കവരും കണ്മണിയാണവൾ [ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ...] കളിചിരികൾ ചൊല്ലാനില്ല കണ്ണാരം പൊത്താനില്ല മുൻകോപം മൂക്കിലൊതുക്കും കാന്താരി പെൺകൊടിയാണവൾ [ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ...] -...