അവളാണവൾ [ലളിത ഗാനം]
ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ
ചന്ദനമഴ പൊഴിയും രാവിൽ
ചന്ദ്രികയാം ആളിയോടൊക്കും
പെണ്ണഴകുടലാർന്നവളാണവൾ
[ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ...]
കാർകൂന്തൽ കോതിയൊതുക്കി
കരിമഷിയാൽ കണ്ണുകളെഴുതി
മലരമ്പന്നമ്പാലെന്റെ, കരൾ
കവരും കണ്മണിയാണവൾ
[ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ...]
കളിചിരികൾ ചൊല്ലാനില്ല
കണ്ണാരം പൊത്താനില്ല
മുൻകോപം മൂക്കിലൊതുക്കും
കാന്താരി പെൺകൊടിയാണവൾ
[ചന്ദ്രഗിരിപ്പുഴയുടെ നാട്ടിൽ...]
-ബിനു മോനിപ്പള്ളി
സമർപ്പണം: 2021-ലെ ഈ പ്രണയ ദിനത്തിൽ, അകതാരിൽ പ്രണയം സൂക്ഷിയ്ക്കുന്ന എന്റെ എല്ലാ പ്രിയ കൂട്ടുകാർക്കും ....... പ്രണയം, അത് മുന്നോട്ടുള്ള ജീവിതത്തെ സുരഭിലമാക്കുന്ന ഇന്ധനമാകുന്നു. അതിനാൽ അത് തീരാതെ കാക്കുക ..... ആളിപ്പടരാതെയും ..!!
*************
Comments
Post a Comment