ഓടിയൊളിച്ചൊരു സാറ്റുകളി [കളിയോർമ്മകൾ - 5]

ഓടിയൊളിച്ചൊരു സാറ്റുകളി [കളിയോർമ്മകൾ - 5] "അംബാലാ .....അംബാലാ...." വലിയ മാട്ടേൽ ചാരിവച്ചിരുന്ന ആ ചൂട്ടുകൂട്ടത്തിൽ നിന്നും അവറാൻ അലറിക്കൊണ്ട് പുറത്തു ചാടിയതും, കുറച്ചകലെ സാറ്റുമരത്തിന്റെ ചോട്ടിൽ നിന്നിരുന്ന ജോസ്‌മോൻ ഒന്ന് പകച്ചു. അപ്പോ ... അതിനിടയിൽ, ദേ അപ്പുറത്തെ കുറ്റിക്കാട്ടിൽ നിന്നും ഓമനക്കുട്ടൻ ഒറ്റച്ചാട്ടത്തിന് ഓടിയെത്തി സാറ്റും പിടിച്ചു. എന്നിട്ട് ജോസിനെ നോക്കിയൊരു കൊഞ്ഞനം കുത്തലും.... പാവം ജോസ്‌മോൻ... ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന് പറഞ്ഞ അവസ്ഥയിലായി. (ഇന്നത്തെ പുത്തൻതലമുറ ഭാഷയിൽ പറഞ്ഞാൽ, ആകെയങ്ങ് 'പ്ലിങ്ങി'...). പിന്നെ, താടിയ്ക്കു കൈയ്യും കൊടുത്ത് ആ സാറ്റുമരത്തിൽത്തന്നെ ചാരി നിലത്തിരുന്നു. "എന്റെ ദൈവമേ .. എനിയ്ക്കു ദേ വീണ്ടും അൻപത് ....." എന്നൊരു ആത്മഗതത്തോടെ. (ആത്മഗതം ആയിരുന്നെങ്കിലും, അതിത്തിരി ഉറക്കെയായിരുന്നെ ...) ****** വായനക്കാരിൽ ചിലർക്കെങ്കിലും, ഇപ്പോൾ കാര്യം...