Posts

Showing posts from September, 2021

കുമാരച്ചന്റെ സംശയങ്ങൾ [ആക്ഷേപ ഹാസ്യം]

Image
കുമാരച്ചന്റെ സംശയങ്ങൾ  [ആക്ഷേപ ഹാസ്യം] കുഞ്ഞുപാക്കരൻ: അല്ല പാക്കരാ ...നീ ഇന്നും താടിക്കു കയ്യും കൊടുത്ത് ഇരിപ്പാണല്ലോഡേ  ... എന്നാ പറ്റി? കുമാരച്ചൻ: ഓ ..എന്നാ പറ്റാൻ?... നീ പത്രം വായിച്ചില്ലേ? കുഞ്ഞുപാക്കരൻ: പത്രത്തിൽ എന്നാ പ്രശ്നം? കാണട്ടെ ... കുമാരച്ചൻ: അതല്ലെന്ന് .... ആ ബ്രിട്ടിഷ്കാര് വീണ്ടും നമുക്കിട്ടു പണിതു പാക്കരാ .... കുഞ്ഞുപാക്കരൻ: ബ്രിട്ടിഷ്കാരോ ? നീ എന്തോന്നാടെ രാവിലെ ..... കുമാരച്ചൻ: ദേ നോക്ക് ..... നമ്മുടെ ആ വാക്‌സിൻ ഇല്ലേ? കോവിഷിൽഡ് ... അത് അവമ്മാര് കണ്ടുപിടിച്ച ആ ആസ്ട്രസെനിക്ക എന്ന സാധനമാ.... ഇവിടെ ഉണ്ടാക്കിയപ്പോൾ പേരൊന്നു പരിഷ്കരിച്ച് ... കോവിഷിൽഡ് എന്നാക്കി ... കുഞ്ഞുപാക്കരൻ: ശരി ... അതിനിപ്പം? കുമാരച്ചൻ: ദാ ..കെടക്കണ് ...ഇപ്പം അവന്മാര് പറയണ കണ്ടോ? കോവിഷിൽഡ് വാക്‌സിൻ അല്ലാന്ന് ..... കുഞ്ഞുപാക്കരൻ: അപ്പൊ, ആ ആസ്ട്രസെനിക്കയോ? കുമാരച്ചൻ: അതിപ്പഴും വാക്‌സിൻ ആണെന്നെ ... അതല്ലേ  പ്രശ്നം  കുഞ്ഞുപാക്കരൻ: ആഹ് ....അങ്ങിനെയാണെങ്കിൽ ഇതൊരുമാതിരി മറ്റേ പണിയായി പോയി .... കുമാരച്ചൻ: അതെ ...അതെ ... കുഞ്ഞുപാക്കരൻ: അല്ല കുമരച്ചാ ... ഇനി പണ്ടത്ത...

കേരളത്തിലെ വാല്‌മീകി ആശ്രമം

Image
കേരളത്തിലെ  വാല്‌മീകി ആശ്രമം  ശ്രീരാമനും, സീതയും, ലക്ഷ്മണനും, വാല്‌മീകിയും, പിന്നെ രാമായണവും ഒക്കെ, നമ്മൾ എല്ലാ മലയാളികൾക്കും ഏറെ സുപരിചിതരാണ് അഥവാ സുപരിചിതമാണ്. അല്ലേ?  എത്രയോ കഥകളും, ഉപകഥകളും, (പിന്നെയും  കുറേകഴിഞ്ഞപ്പോൾ ടിവി സീരിയലുകളും) ഒക്കെ ആയി, ആ രാമായണ കഥാപാത്രങ്ങളൊക്കെ  നമ്മുടെ മനസ്സിൽ, നന്നേ ചെറുപ്പം മുതൽ തന്നെ കുടിയേറിയവരും ആണ്.  പിന്നെപ്പോഴോ, രാമക്ഷേത്രവും, അയോധ്യയും, അതിന്റെ വാർത്താവിശേഷങ്ങളും, ഒക്കെ മുന്നിലേയ്ക്ക് വന്നപ്പോൾ, നമ്മൾ കരുതി ഈ രാമനും, സീതയും, രാമായണവുമൊക്കെ അങ്ങ് വടക്ക്, ഉത്തരേന്ത്യയിൽ എവിടെയോ ഒക്കെ നടന്ന കാര്യങ്ങളോ, പുരാണങ്ങളോ, ഒക്കെയാണെന്ന്.  നമ്മുടെ ഈ കേരളത്തിന്, അതിലൊന്നും വലിയ പ്രാധാന്യവും ഇല്ല എന്ന്. എന്താ ശരിയല്ലേ? എന്നാൽ, നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു വാല്മീകി ആശ്രമം തന്നെ ഉള്ളതായും, അതിപ്പോഴും ആ പഴമയോടെ തന്നെ നിലനിൽക്കുന്നതായും അഥവാ പരിപാലിയ്ക്കപ്പെടുന്നതായും, നിങ്ങളിൽ എത്ര പേർക്ക് അറിയാം? അതെ. നമ്മുടെ ഈ കേരനാട്ടിലെ ഒരു ചെറിയ നാട്ടുഗ്രാമത്തിലുള്ള, ആ വാല്മീകി ആശ്രമത്തിന്റെയും, അതിനോട...