Posts

Showing posts from February, 2022

ഹൃദയത്തിൽ നിന്നൊരു പാട്ട് [ഗാനം]

Image
  ഹൃദയത്തിൽ നിന്നൊരു പാട്ട് [ഗാനം] ഹൃദയത്തിൽ നിന്നൊരു പാട്ടു മൂളാം   ഹൃദയേശ്വരീ നിന്നെ യാത്രയാക്കാൻ  ഹൃദ് വീണാ തന്ത്രികൾ മൂകമായെൻ  ഹൃദയത്തിൽ ഉലയുന്ന വിങ്ങലോടെ  ഹരിതാഭമാ ഗ്രാമ വഴിയിലൂടെ  കൈകോർത്തിട്ടെത്ര നടന്നൂ സഖീ  ഇനി വരില്ലെങ്കിലും ഇന്നുമെന്റെ  കൈകളിൽ നിൻ കരതലമിരിപ്പൂ  ഒഴുകുമാ കൈത്തോട്ടിൻ കരയിലായ്  കൈകോർത്തു നമ്മളിരുന്നതില്ലേ?  കളിയാക്കി ഒഴുകിയാ ഓളങ്ങളിൽ  കളിവള്ളം നമ്മൾ ഒഴുക്കിയില്ലേ? ഓർമ്മതൻ താളുകൾക്കിടയിലായ് ഞാൻ  ഒരു ജന്മം മുഴുവനും കാത്തുവയ്ക്കാം  ഒരു സുഖനൊമ്പരപ്പീലി പോലെൻ ഓമലേ നിന്നോർമ്മ എന്റെയുള്ളിൽ  സ്നേഹത്തോടെ  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ****** എന്റെ പ്രിയപ്പെട്ട അധ്യാപകൻ ശ്രീ അനിൽകുമാർ ഈണമിട്ടു പാടിയ ഈ പാട്ട് കേൾക്കുവാൻ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/ueqqtq3OKDk

നേരം [വാലന്റൈൻദിന ലളിതഗാനം]

Image
നേരം  [വാലന്റൈൻദിന ലളിതഗാനം] സായന്തനത്തിന്റെ ചോപ്പിൽ  സന്ധ്യ നാണംകുണുങ്ങുന്ന നേരം   ചായം പുരണ്ട തൻ കൈകൾ  സൂര്യൻ കഴുകി കുടയുന്ന നേരം  ആകാശത്തങ്ങൊരു കോണിൽ  ചന്ദ്രൻ ചിരിതൂകി ഉണരുന്ന നേരം   നിശയിലിന്നാരെയോ കാക്കും  പൂവിൻ ഇമകളങ്ങകലുന്ന നേരം  കുളിർകാറ്റിലുലയും കുറുനിര മെല്ലവേ തഴുകിയൊതുക്കുന്ന നേരം   മൗനങ്ങൾ പോലും വാചാലമാകുന്ന  സുരഭില സന്ധ്യാ നേരം   അകലെയാരോ പാടും തരളിത ഗാനത്തിൻ  വരികളിങ്ങണയുന്ന നേരം   കാതോട് കാതോരം ചൊല്ലാം സഖീ ഞാൻ  നിന്നോടെനിയ്ക്കുള്ള പ്രണയം !! സ്നേഹത്തോടെ  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ******

ജോസം ? [ലേഖനം]

Image
ജോസം ?  [ലേഖനം] നമസ്കാരം സുഹൃത്തുക്കളേ, ലേഖനത്തിന്റെ ആ തലക്കെട്ട് കണ്ട് നിങ്ങൾ വല്ലാതെ തല പുകയ്ക്കേണ്ട കേട്ടോ.  'ജോസം' എന്നാൽ "ജോബ് സാറ്റിസ്‌ഫാക്ഷൻ" അഥവാ "ജോലിയിലെ സംതൃപ്‌തി".  സംഗതി സിമ്പിൾ ആണ് ...എന്നാലോ? പവർഫുള്ളും...!! അപ്പോൾ .... നമ്മൾ പറഞ്ഞു വന്നത് ജോസത്തെ കുറിച്ചാണ്. അതെന്താണ് സംഗതിയെന്ന് നമുക്കെല്ലാം അറിയാം. കാരണം നാമെല്ലാം അതിനെ കുറിച്ച് വാതോരാതെ പറയാറുള്ളവരാണ്. മറ്റുള്ളവരോട് ഇതിനെക്കുറിച്ചു പറഞ്ഞ് പറഞ്ഞ്, ഇക്കാര്യത്തിലെ നമ്മുടെ ആ പാണ്ഡിത്യം മുഴുവൻ വിളമ്പി, അവരെ ബോറടിയുടെ അങ്ങേത്തലയ്ക്കൽ വരെ എത്തിയ്ക്കുന്നവരാണ്. അല്ലേ? എന്നാൽ ലളിതമായ ഒരു ചോദ്യം.  എന്താണീ 'ജോസം'? എങ്ങിനെയാണത് കിട്ടുക? എവിടെ നിന്നാണത് കിട്ടുക? ധാരാളം ശമ്പളമുള്ള ജോലി ചെയ്താൽ കിട്ടുമോ? കാര്യമായി ഒന്നും ചെയ്യാതെ തന്നെ, ഏറെ ശമ്പളം കിട്ടുന്ന ഒരു ജോലിയിൽ നിന്നും കിട്ടുമോ? 'ഓവർ ടൈം ബത്ത' ധാരാളമുള്ള ജോലി ചെയ്താൽ കിട്ടുമോ? വീട്ടിലിരുന്നു ജോലി ചെയ്താൽ കിട്ടുമോ? ജോലിയൊന്നും ചെയ്യാതെ ഇരുന്നാൽ കിട്ടുമോ ? സർക്കാർ ജോലി കിട്ടിയാൽ അല്ലെങ്കിൽ ചെയ്താൽ കിട്ടുമോ? ധാരാളം കിമ്പളം കിട്ടുന്ന...