ഹൃദയത്തിൽ നിന്നൊരു പാട്ട് [ഗാനം]

 

ഹൃദയത്തിൽ നിന്നൊരു പാട്ട്

[ഗാനം]


ഹൃദയത്തിൽ നിന്നൊരു പാട്ടു മൂളാം  

ഹൃദയേശ്വരീ നിന്നെ യാത്രയാക്കാൻ 

ഹൃദ് വീണാ തന്ത്രികൾ മൂകമായെൻ 

ഹൃദയത്തിൽ ഉലയുന്ന വിങ്ങലോടെ 


ഹരിതാഭമാ ഗ്രാമ വഴിയിലൂടെ 

കൈകോർത്തിട്ടെത്ര നടന്നൂ സഖീ 

ഇനി വരില്ലെങ്കിലും ഇന്നുമെന്റെ 

കൈകളിൽ നിൻ കരതലമിരിപ്പൂ 


ഒഴുകുമാ കൈത്തോട്ടിൻ കരയിലായ് 

കൈകോർത്തു നമ്മളിരുന്നതില്ലേ? 

കളിയാക്കി ഒഴുകിയാ ഓളങ്ങളിൽ 

കളിവള്ളം നമ്മൾ ഒഴുക്കിയില്ലേ?


ഓർമ്മതൻ താളുകൾക്കിടയിലായ് ഞാൻ 

ഒരു ജന്മം മുഴുവനും കാത്തുവയ്ക്കാം 

ഒരു സുഖനൊമ്പരപ്പീലി പോലെൻ

ഓമലേ നിന്നോർമ്മ എന്റെയുള്ളിൽ 


സ്നേഹത്തോടെ 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

******

എന്റെ പ്രിയപ്പെട്ട അധ്യാപകൻ ശ്രീ അനിൽകുമാർ ഈണമിട്ടു പാടിയ ഈ പാട്ട് കേൾക്കുവാൻ, താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://youtu.be/ueqqtq3OKDk


Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]