നഷ്ടം [കവിത]

നഷ്ടം [കവിത] 'നഷ്ടപ്പെടും വരെ നഷ്ടപ്പെടുന്നതിൻ നഷ്ടമെന്താണെന്നതോർക്കില്ല നാം'* പ്രിയ കവീ, നിന്റെയാ വാക്കുകൾ ഞാനന്ന് ഹൃദയത്തിനുള്ളിലായ് കാത്തുവച്ചു നഷ്ടമായെപ്പോഴോ തുടരുമീ യാത്ര തൻ തീരാത്തൊരാ ദൂരപാളങ്ങളിൽ നഷ്ടങ്ങൾ തൻ കണക്കെഴുതുമ്പോൾ ഞാനിനി ഒന്നാമതായതു ചേർത്തു വയ്ക്കാം നഗരത്തിരക്കിലിന്നോടുമ്പോൾ ഞാനെന്റെ ഗ്രാമസൗഭാഗ്യങ്ങൾ നഷ്ടമാക്കി വിരലിനാൽ കുത്തി ഞാൻ സൗഹൃദം കാക്കവേ നെഞ്ചിലെ കൂട്ടുകാർ നഷ്ടമായി വെട്ടിപ്പിടിയ്ക്കുവാനുള്ളൊരാ പാച്ചിലിൽ പ്രണയത്തെ ഞാനന്നു നഷ്ടമാക്കി ഓടിത്തളർന്നപ്പോൾ ഒട്ടൊന്നു ചായുവാൻ പ്രണയിനിയില്ലവൾ നഷ്ടമായി ഒട്ടൊന്നു മിണ്ടുവാൻ സമയം കിടയ്ക്കാത്ത മകനായി ഞാനതു നഷ്ടമാക്കി അച്ഛനുമമ്മയും പറയാൻ കരുതിയാ കഥകൾ ഒരായിരം നഷ്ടമായി നിറയെച്ചിരിയ്ക്കുവാൻ വെമ്പിയോരുൾത്തടം എന്തിനോ ഞാനിന്നു നഷ്ടമാക്കി ഏറെ ആശങ്കകൾ തിങ്ങിനിറഞ്ഞെന്റെ ഹൃദയതാളം പോലും നഷ്ടമായി ഇത്തിരി കളിവാക്കു ചൊല്ലുവാനെത്തുന്ന പൈതലിൻ കൊഞ്ച...