ഒരു വർഷകാലത്തിൽ ..... [ലളിത ഗാനം]
ഒരു വർഷകാലത്തിൽ .....
[ലളിത ഗാനം]
ഒരു വർഷകാലത്തിൽ ഒരു സന്ധ്യയിൽ
കാർമേഘപ്പെൺകൊടി കണ്ടു നിൽക്കെ
കരളിന്റെയുള്ളിൽ നീ കടന്നിരുന്നു
അനുവാദമില്ലാതെ, എന്റെ
അനുവാദമില്ലാതെ തന്നെ
കുളിരുള്ള മഴയങ്ങു പെയ്തിറങ്ങേ
കുളിരാർന്ന കഥയൊന്നു ചൊല്ലി നീയും
പ്രിയനേ നിന്നോട് ചേർന്നിരുന്നാ
കഥയന്നു കേട്ടപ്പോൾ രാധയായ് ഞാൻ
അമ്പാടിക്കഥയിലെ കണ്ണനായ് നീ
അറിയാതെ ഞാനൊന്നു കണ്ണടയ്ക്കേ
അകലേക്ക് നീ പോയ് മറഞ്ഞതെന്തേ
പ്രിയനേ നീയെന്നിലില്ലാതിരുന്നാൽ
ഇനിയെന്റെ നിനവുകൾ ആർക്കു വേണ്ടി
അറിയില്ലെനിയ്ക്കെന്റെ കണ്ണാ
================
- ബിനു മോനിപ്പള്ളി
******
Blog: www.binumonippally.blogspot.com
Youtube: Binu M P
FB: Binu Mp Binu Monippally
********
ശിവരഞ്ജിനി - പേര് പോലെ തന്നെ മനോഹരവും, കാതുകൾക്ക് ഇമ്പമേകുന്നതുമായ രാഗം. ശിവരഞ്ജിനി രാഗത്തെ അടിസ്ഥാനമാക്കി, ശ്രീ ബിനു മോനിപ്പള്ളിയുടെ വരികൾക്ക്, ശ്രീ തങ്കൻ തോട്ടംചേരി ഈണം പകർന്ന്, കുമാരി ശ്രീലയ സത്യന്റെ നാദമാധുരിയിൽ നിങ്ങളിലേക്കെത്തുന്ന ഈ ലളിതഗാനം ഒന്ന് കേട്ട് നോക്കൂ ....
https://youtu.be/9kfAjmBgAEQ
Comments
Post a Comment