ആദ്യ സമാഗമം [ലളിത ഗാനം]

ആദ്യ സമാഗമം [ലളിത ഗാനം] ചന്ദ്രപ്രഭയിൽ ചന്ദന സുഗന്ധമായ് ചന്ദ്രമുഖീ നീയെൻ അരികിലെത്തെ തങ്കക്കസവിലെൻ കരളിൽ തീർത്തൊരു താമരത്താലി ഞാൻ അണിയിച്ചിടും കൺകളിൽ നിറയുന്ന നാണമോടന്നു നീ മണിയറ വാതിലിൽ അണയും സഖീ കരളിൽ നിറയും കൗതുകമോടെ നിൻ കരം പിടിയ്ക്കാൻ ഞാൻ അണയും സഖീ മുല്ല തൻ മണമോലും തളിർമെത്തമേൽ നിൻ തരളിത തനുവങ്ങമർന്നു ചേരേ രതിലയ താളത്തിൽ മോഹന രാഗത്തിൽ കരതലമൊരു കാവ്യമാല തീർക്കും ...