ആദ്യ സമാഗമം [ലളിത ഗാനം]

ആദ്യ സമാഗമം 

[ലളിത ഗാനം]


ചന്ദ്രപ്രഭയിൽ ചന്ദന സുഗന്ധമായ് 

ചന്ദ്രമുഖീ നീയെൻ അരികിലെത്തെ 

തങ്കക്കസവിലെൻ കരളിൽ തീർത്തൊരു 

താമരത്താലി ഞാൻ അണിയിച്ചിടും 

                                                           

കൺകളിൽ നിറയുന്ന നാണമോടന്നു നീ 

മണിയറ വാതിലിൽ അണയും സഖീ 

കരളിൽ നിറയും കൗതുകമോടെ നിൻ 

കരം പിടിയ്ക്കാൻ ഞാൻ അണയും സഖീ 

                                                               

മുല്ല തൻ മണമോലും തളിർമെത്തമേൽ നിൻ 

തരളിത തനുവങ്ങമർന്നു ചേരേ 

രതിലയ താളത്തിൽ മോഹന രാഗത്തിൽ 

കരതലമൊരു കാവ്യമാല തീർക്കും 

                                                               

അനുപമ സംഗമ നിമിഷത്തിൻ ശേഷമാ 

സുഖലയ ക്ഷീണത്തിൽ നീ മയങ്ങേ 

കുറുനിര മാടിയൊതുക്കുന്ന കാറ്റിനോടൊത്തു

ഞാൻ കുസൃതിയോടിമയടയ്ക്കും 

                                                               

===============

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********


Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]