Posts

Showing posts from March, 2023

കൊച്ചിയാ...... കൊച്ചിയല്ലത്രേ ...!! [കവിത]

Image
  കൊച്ചിയാ...... കൊച്ചിയല്ലത്രേ ...!! [കവിത] കൊച്ചിയാണത്രെ ... കൊച്ചു റാണിയാണത്രെ  കൊച്ചി കണ്ടാൽ പിന്നെ അച്ചി വേണ്ടത്രേ  പണ്ട് നാം പാടിയാ പാട്ടുകൾ വേണ്ടിന്നു  കൊച്ചിയാ...... കൊച്ചിയല്ലത്രേ !! മലിനമായാർക്കുന്ന കൊച്ചി തൻ അവശിഷ്ട- മിടതിങ്ങി ചേരുന്നതവിടെ  പേരിലെ 'ബ്രഹ്മ'ത്തിലാശ്വാസമോർക്കുന്ന  ജനതയുടെ വാസവും അവിടെ  നഗരം നുളയ്ക്കുമാ ബാറുകളിൽ, പിന്നെ- യങ്ങോടിത്തിമിർക്കുമാ മെട്രോകളിൽ,  ആടിത്തിമിർക്കുന്നൊരാഘോഷ വേളകളിൽ,  നിറയെ തുളുമ്പുമാ വഴിയോരമൊക്കെയും   നിറമുള്ള വർണ്ണങ്ങളാലല്ല, പിന്നെയോ  നാറുന്നൊരുച്ഛിഷ്ട ഭാണ്ഡങ്ങളാൽ  നഗരം നിറയുമ്പോൾ ആർത്തുവിളിയ്ക്കും നാം  'ഇത് നമ്മ കൊച്ചിയാ ... മെട്രോ' ഒക്കെത്തടുത്തങ്ങു കൂട്ടിയിട്ടാകെയും  എത്തിയ്ക്കുമിരുളിന്റെ മറവു പറ്റി  ഒപ്പിച്ചു കൂട്ടിയ 'പ്ലാന്റെ'ന്നു പേരുള്ള  'കത്തിച്ചു തീർക്കുമാ' മലിനദേശേ ഇന്നിതാ നമ്മൾ തൻ കർമ്മഫലം പോലെ  പുക മൂടിയാർക്കുന്നു നമ്മെയൊക്കെ  കൊക്കിച്ചുമച്ചു മരിച്ചു വീഴാനൊട്ടു-  കൊതിയോടെ കാത്തിരിയ്ക്കുന്നവർ നാം? ആമസോൺ കാടിന്നു തീ പിടിച്ചാൽ  ന...

കുഞ്ഞൂസിനായൊരു കുഞ്ഞുകഥ

Image
  കുഞ്ഞൂസിനായൊരു  കുഞ്ഞുകഥ   "അച്ഛേ ... ഞങ്ങ പാർത്തിച്ചു കഴിഞ്ഞു.....ഇനി കഥ പറ ...." "ങേ ... പ്രാർത്ഥിച്ചു കഴിഞ്ഞോ? എന്നിട്ട്, ഞാൻ കേട്ടില്ലല്ലോ..." "അച്ഛ വെറുതെ നുണ പറയണ്ട ... ഞങ്ങ രണ്ടും പാർത്തിച്ചു കഴിഞ്ഞു ... വേഗം കഥ പറഞ്ഞോ...". അത്താഴവും കഴിഞ്ഞു കിടക്കുമ്പോൾ എന്നും പതിവുള്ള, കഥയ്ക്ക് വേണ്ടിയുള്ള വാശിയിലാണ് കുട്ടികൾ രണ്ടും. അത് കേട്ടിട്ട് വേണമല്ലോ  അവർക്ക് ഉറങ്ങാൻ.  "ശരി ... ഇന്നെന്തു കഥയാ വേണ്ടത്?" "ഇന്ന് ..... അച്ഛയ്ക്ക് ഇഷ്ടോള്ള ഒരു കഥ പറഞ്ഞോ ..." "ഓക്കേ ... എന്നാൽ ഇന്ന്, നിങ്ങളുടെ അതേ പ്രായത്തിലുള്ള ഒരു കുട്ടിയുടെ കഥ ആയാലോ ... എന്താ? പക്ഷേ, ശ്രദ്ധിച്ചു കേൾക്കണം കേട്ടോ ..."  "ഓക്കേ ..." പണ്ട് പണ്ട് കുറേ വർഷങ്ങൾക്ക് മുൻപ്, ഒരു ഗ്രാമത്തിൽ ഒരു പാവം കുട്ടി ഉണ്ടായിരുന്നു. നമുക്കവനെ ബാലൂസ് എന്ന് വിളിയ്ക്കാം. ബാലൂസിന്റെ അച്ഛനും അമ്മയും അനിയന്മാരുമൊക്കെ, അങ്ങ് ദൂരെദൂരെ വേറെ ഒരു ഗ്രാമത്തിലായിരുന്നു താമസം കേട്ടോ. "എന്ന് പറഞ്ഞാൽ ...?" എന്ന് പറഞ്ഞാൽ ..... ബാലൂസ്  സ്‌കൂളിൽ പോയിരുന്നത് അവന്റെ അച്ഛന്റെ തറവാട്ടിൽ നി...