Posts

Showing posts from May, 2023

'ദ റാറ്റ് ട്രാപ്' [ചെറുകഥ]

Image
    'ദ റാറ്റ്  ട്രാപ്' [ചെറുകഥ] "ഇന്നെന്താ ഉണ്ണീ ...  നിനക്കൊരു സ്പീഡ്  കൂടുതൽ... ?" അടുക്കള വാതില്കൽ നിന്നും അമ്മയുടെ ഉറക്കെയുള്ള ആ ചോദ്യം കേട്ടിട്ടും, ഉണ്ണി മിണ്ടിയില്ല. തന്റെ അത്താഴം വേഗം കഴിച്ചുതീർക്കുന്ന തിരക്കിലായിരുന്നു അവൻ. "ഓ ...ഇന്നവൻ നേരത്തെ കഴിയ്ക്കും അമ്മേ .... എന്നിട്ടു വേണോല്ലോ ..." ചേച്ചി പകുതിയ്ക്കു നിർത്തി. എന്നിട്ടും ഉണ്ണി മിണ്ടിയില്ല. കഴിച്ചു കഴിഞ്ഞതും, അവൻ വേഗം പോയി കൈ കഴുകി. പിന്നെ നീളൻ കോലായിലെ ആ അരമതിലിൽ ഇരിപ്പായി. ഇടയ്ക്കിടെ മേൽക്കൂരയിലെ പട്ടികകൾക്കിടയിലേയ്ക്ക്,  അവന്റെ നോട്ടം നീളും. ചാഞ്ഞും, ചരിഞ്ഞും, തിരിഞ്ഞും, മറിഞ്ഞുമൊക്കെ നോക്കിയിട്ടും, പക്ഷേ കാണാൻ ആഗ്രഹിച്ച ആ കാഴ്ച മാത്രം കാണാൻ, അവനായില്ല. ഇടയ്ക്ക്, അകവാതിലിലേക്ക് തലയെത്തിച്ച് നോക്കും. അച്ഛൻ അത്താഴം കഴിച്ചു കഴിഞ്ഞോ എന്നറിയാനാണ്.  ഉണ്ണിയുടെ നോട്ടം കണ്ട അച്ഛൻ ചോദിച്ചു. "എന്താ ഉണ്ണീ ...? നീ കിടക്കുന്നില്ലേ?..." "ഉവ്വച്ചാ .... പക്ഷേ...." "പക്ഷേ?  ..." "അല്ലച്ഛാ ... ഇന്ന് വെഷം വയ്ക്കണ്ടേ? മഴ ഇല്ലല്ലോ ..." "ഓഹ് ...അതാണോ ... അത്, ഞാൻ ...

അകലുന്ന സൗഹൃദങ്ങൾ [ലേഖനം]

Image
അകലുന്ന സൗഹൃദങ്ങൾ   [ലേഖനം] കുറച്ചേറെ ദിവസങ്ങൾ കൂടിയാണ് ആ സുഹൃത്തിന്റെ ഫോൺ വന്നത്. പക്ഷേ, അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത ഒരു ഉത്സാഹക്കുറവ്.  സാധാരണ വളരെ 'ജോളി' ആയി സംസാരിയ്ക്കുന്ന, ഒരുപാട് തമാശകൾ പറയുന്ന ആളാണ്. ഇത്തവണ പക്ഷേ, എന്തോ .... കാരണം ചോദിച്ചിട്ടാണെങ്കിൽ, ഒന്നും പറയുന്നുമില്ല. പിന്നെയും കുറെ കഴിഞ്ഞപ്പോൾ, ഞാൻ അങ്ങോട്ടൊന്നു വിളിച്ചു. അപ്പോഴാണ് മടിച്ച് മടിച്ച് അവൻ കാര്യം പറയുന്നത്. അവന്റെ മറ്റൊരു സുഹൃത്ത് (വെറും സുഹൃത്തെന്നു പറഞ്ഞാൽ പോരാ, 'ആത്മാർത്ഥ'സുഹൃത്തെന്നു പറയാവുന്ന ഒരാൾ) ഇപ്പോൾ കുറച്ചായി അവനോട് വലിയ അടുപ്പം കാണിയ്ക്കുന്നില്ലത്രേ.  മുൻപ്, എന്തിനും ഏതിനും ഇവനെ വിളിച്ചിരുന്ന ആളാണ്. അതും,  വിദേശത്താണ് ജോലിയെങ്കിൽ പോലും. നട്ടപ്പാതിരായ്ക്ക് വിളിച്ചു പോലും, സ്വന്തം  സങ്കടങ്ങളുടെ കെട്ടഴിച്ചുകൊണ്ടിരുന്ന ആൾ. ഒരു കാരണവുമില്ലാതെ ഇപ്പോൾ ആ വിളികളുടെ എണ്ണം തീരെ കുറച്ചുവത്രേ. ആ സമയം മനസ്സിൽ തോന്നിയ കുറച്ചു സാന്ത്വനവാക്കുകൾ പറഞ്ഞ്, അവനെ ഒന്ന് ആശ്വസിപ്പിച്ചുവെങ്കിലും, അവൻ പറഞ്ഞ ആ കാര്യം കനലടങ്ങാതെ അങ്ങിനെ മനസ്സിൽ കിടന്നു.  അതാണിപ്പോൾ നമ്മുടെ ഈ ലേഖനത്തിനും ആധാര...