കുമാരച്ചനും പിന്നെ ആ 'റിങ് വാഷറും' [ചെറുകഥ]

കുമാരച്ചനും പിന്നെ ആ 'റിങ് വാഷറും' [ചെറുകഥ] കുറെയേറെ നാളായല്ലോ നമ്മുടെ കുമാരച്ചനെ ഒന്ന് കണ്ടിട്ട്. എന്നാ പിന്നെ, ഇന്നൊന്നു കണ്ടേക്കാം എന്ന് കരുതി. പോരാത്തതിന് ഇന്ന് ഞായറും ആണല്ലോ. [പറ്റിയാൽ, "വൈകിട്ടെന്നാ പരിപാടി?" എന്നൊന്നറിയുകേം ചെയ്യാം എന്നത് ഗൂഢോദ്ദേശം]. ചെന്നപ്പോ ദേ, ആള് ആ വേലിക്കൽ നിക്കണ പ്ലാവിന്റെ താഴെ, താടിയ്ക്കു കയ്യും കൊടുത്തിരിയ്ക്കുന്നു. അത് കുമാരച്ചന്റെ ഒരു സ്ഥിരം സ്റ്റൈൽ ആയതു കൊണ്ട് തന്നെ, അതിൽ വല്യ അതിശയം ഒന്നും തോന്നിയതും ഇല്ല. എന്നാലും ഒരു നാട്ടുനടപ്പിന്, ചുമ്മാ വിശേഷം ചോദിയ്ക്കണമല്ലോ... "എന്നടാ ഉവ്വേ ... രാവിലെ താടിയ്ക്ക് കയ്യും കൊടുത്ത്...? എന്നാ പറ്റി ?" "ഓഹ് ... എന്നാ പറയാനാ പാക്കരാ.... ഇനീം ഒന്ന് ടൗണീ പോകണം..." ഞായർ .. ടൗൺ ..ബീവറേജ് ... എന്റെ മനസ്സിൽ ഒരു ലഡ്ഡു 'പടേ'ന്നങ്ങ് പൊട്ടി. "അതിനെന്നാന്നെ ...? എന്നാ വാ പോയേക്കാം ...ഞാനും വരാം.." "ഓ .... ഇന്നിനി പോയിട്ട് കാര്യോം ഇല്ല ... ഇന്ന് കട തുറക്കില്ലല്ലോ.." "ഏതു കട? ബിവറേജാ...?" എനിയ്ക്കിത്തിരി കൂടി ഉത്സാഹം കൂടി. "നീ ഒന്ന് പോയെ ......