Posts

Showing posts from June, 2024

വിരാട വിജയം [20-20: ഒരു ഇന്ത്യൻ വിജയഗാഥ]

Image
  വിരാട വിജയം [20-20: ഒരു ഇന്ത്യൻ വിജയഗാഥ] വിരാട വിജയമിത് വീരോഹിതം വിടവാങ്ങലിൻ വേള ദ്രാവിഡീയം   വിരാട വിജയമിത് വീരോഹിതം വിടവാങ്ങലിൻ വേള ദ്രാവിഡീയം    പട്ടേലിൻ തോളത്തങ്ങേറി നമ്മൾ  ശിവരൂപിയായ് കരയേറി മെല്ലെ പിന്നെ പ്രതീക്ഷ തൻ നിമിഷങ്ങളെണ്ണി നാം  ബൂം ആയി ബൂമങ്ങവതരിയ്ക്കാൻ    എങ്കിലും പിന്നെയാ ക്‌ളാസ്സുള്ളവൻ  കാർമേഘവർണ്ണം പുരട്ടി വാനിൽ  നിറശോഭയാലെയാ സൂര്യപുത്രൻ  കുങ്കുമകാന്തി വിതറും വരെ    പഴിയേറെ കേട്ടുമുന്പെങ്കിലുമാ- പന്തുകൾ ഹാർദ്ദവമായിരുന്നു  ഹർഷം നിറച്ചുകൊണ്ടർഷദീപും ഒരുമിച്ചു ചേർന്നങ്ങു പോരാടവേ      ഹൃദയം കൊണ്ടവരോടങ്ങൊത്തു ചേർന്നു ഒട്ടല്ലൊരുനൂറ്‌ ഭാരതീയർ..! വിരാട വിജയമിത് വീരോഹിതം വിടവാങ്ങലിൻ വേള ദ്രാവിഡീയം ..!!  =========== സ്നേഹപൂർവ്വം  - ബിനു മോനിപ്പള്ളി ****** Blog:   www.binumonippally.blogspot.com Youtube:   Binu M P FB:   Binu Mp Binu Monippally ********  സമർപ്പണം: 2024 ലെ 20-20 ലോകകപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്  

പന്ത്രണ്ടാൽ മയങ്ങും സകലപേരും ശാപാർത്ഥകേരനാടും [ലേഖനം]

Image
പന്ത്രണ്ടാൽ മയങ്ങും സകലപേരും ശാപാർത്ഥകേരനാടും.. !! [ലേഖനം] "പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂലവിക്രീഡിതം" പണ്ട്, മലയാളം മാഷിന്റെ കയ്യിലെ ആ നീളൻ ചൂരലിന്റെ ചൂടറിഞ്ഞ്, ഒരു വിധത്തിൽ കാണാപ്പാഠം പഠിച്ച ആ 'ലക്ഷണം', ഇന്ന് തിരുത്തി ഇങ്ങനെയെങ്ങാൻ പറയേണ്ടി വരുമോ? എന്നാണെന്റെ ബലമായ സംശയം. അതെന്താ അങ്ങിനെ ഒരു ചിന്ത? അഥവാ ഒരു 'അവലക്ഷണം' എന്നാണോ?  പറയാം... കുറച്ച് മാസങ്ങൾ  മാത്രമേ ആയിട്ടുള്ളൂ കേരളമാകെ വേദനിച്ച ആ 'ആശുപത്രിയിലെ ആക്രമണവും കൊലപാതകവും' നടന്നിട്ട്. ഇപ്പോൾ പതിവ് പോലെ, നമ്മൾ അത് മറന്നു.  നമ്മുടെ 'ജീവശ്വാസ'മായ ആ അന്തിചർച്ചകൾക്ക്, നമുക്ക് മറ്റു ധാരാളം വിഷയങ്ങൾ കിട്ടി. സർക്കാരിനും മറ്റ് ഉത്തരവാദപ്പെട്ടവർക്കും 'കെയർ' ചെയ്യാൻ മറ്റനേകം കാര്യങ്ങളുമായി. ആ നഷ്ടം, ആ വീട്ടുകാരുടേതു മാത്രമായി ചുരുങ്ങി. എന്നാൽ, അങ്ങിനെ ഒരു 'ഒറ്റപ്പെട്ട സംഭവം' ആയി മാത്രം കരുതി വിസ്മരിയ്ക്കേണ്ടതാണോ ഇതൊക്കെ? ഏറുന്ന അക്രമങ്ങൾ.  ഒരു കാരണവുമില്ലാതെ ക്ഷോഭിയ്ക്കുന്ന, അക്രമകാരികളാകുന്ന ആളുകൾ.  'ബ്ലാക് മാജിക്കിൽ' ആകൃഷ്ടരാകുന്ന അഭ്യസ്തവിദ്യർ. ശിഥിലമാകുന്ന കുടുംബ ബ...