വിരാട വിജയം [20-20: ഒരു ഇന്ത്യൻ വിജയഗാഥ]

 

വിരാട വിജയം

[20-20: ഒരു ഇന്ത്യൻ വിജയഗാഥ]

വിരാട വിജയമിത് വീരോഹിതം

വിടവാങ്ങലിൻ വേള ദ്രാവിഡീയം  

വിരാട വിജയമിത് വീരോഹിതം

വിടവാങ്ങലിൻ വേള ദ്രാവിഡീയം 

 

പട്ടേലിൻ തോളത്തങ്ങേറി നമ്മൾ 

ശിവരൂപിയായ് കരയേറി മെല്ലെ

പിന്നെ പ്രതീക്ഷ തൻ നിമിഷങ്ങളെണ്ണി നാം 

ബൂം ആയി ബൂമങ്ങവതരിയ്ക്കാൻ 

 

എങ്കിലും പിന്നെയാ ക്‌ളാസ്സുള്ളവൻ 

കാർമേഘവർണ്ണം പുരട്ടി വാനിൽ 

നിറശോഭയാലെയാ സൂര്യപുത്രൻ 

കുങ്കുമകാന്തി വിതറും വരെ 

 

പഴിയേറെ കേട്ടുമുന്പെങ്കിലുമാ-

പന്തുകൾ ഹാർദ്ദവമായിരുന്നു 

ഹർഷം നിറച്ചുകൊണ്ടർഷദീപും

ഒരുമിച്ചു ചേർന്നങ്ങു പോരാടവേ   

 

ഹൃദയം കൊണ്ടവരോടങ്ങൊത്തു ചേർന്നു

ഒട്ടല്ലൊരുനൂറ്‌ ഭാരതീയർ..!

വിരാട വിജയമിത് വീരോഹിതം

വിടവാങ്ങലിൻ വേള ദ്രാവിഡീയം ..!!

 ===========

സ്നേഹപൂർവ്വം 

- ബിനു മോനിപ്പള്ളി

******

Blog: www.binumonippally.blogspot.com

Youtube: Binu M P

FB: Binu Mp Binu Monippally

********

 സമർപ്പണം: 2024 ലെ 20-20 ലോകകപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്


 


Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]