കർമ്മബന്ധിതനായ കബന്ധൻ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 2024: ഭാഗം 15]

കർമ്മബന്ധിതനായ കബന്ധൻ [രാമായണം: അറിയപ്പെടാത്ത കഥാപാത്രങ്ങൾ - 2024: ഭാഗം 15] 'കബന്ധൻ' എന്ന പേര് കേൾക്കുമ്പോൾ ഒരു സാധാരണക്കാരന് പെട്ടെന്ന് ഓർമ്മ വരുന്നത്, 'കബന്ധം' എന്ന വാക്കാകും. പക്ഷേ, അത്ര നല്ലൊരു വാക്കല്ല അത്. അല്ലേ? കാരണം മറ്റൊന്നുമല്ല. ആ വാക്കിന്റെ യഥാർത്ഥത്തിലുള്ള ആ അർത്ഥം തന്നെ; "തലയില്ലാത്ത ജഡം". എന്തിനാവും ആ പേരിൽ ഒരു കഥാപാത്രം രാമായണത്തിൽ? എന്താവും ആ കഥാപാത്രത്തിന് ഇതുപോലൊരു മഹാകാവ്യത്തിൽ കാര്യം? നമുക്കൊന്ന് നോക്കാം. കഥാപാത്ര പരിചയം: സീതാന്വേഷണ യാത്രാമദ്ധ്യേ ജടായുവിനെയും കണ്ട്, മോക്ഷവും നൽകി, രാമലക്ഷ്മണന്മാർ തങ്ങളുടെ ആ സങ്കടയാത്ര തുടരുമ്പോഴാണ്, തികച്ചും ആകസ്മികമായി, അതിവിചിത്ര രൂപിയായ ആ കബന്ധനെ കണ്ടുമുട്ടുന്നത്. ശ്രീരാമൻ പോലും ആ രൂപത്തെ വർണ്ണിയ്ക്കുന്നത് നോക്കുക. 'വക്ഷസി വദനവും യോജന ബാഹുക്കളും ചക്ഷുരാദികളുമില്ലെന്തൊരു സത്വമിദം? ലക്ഷ്മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം ഭക്ഷിയ്ക്കുമിപ്പോളിവൻ നമ്മെയെന്നറിഞ്ഞാലും. പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം! വക്ഷസി വക്ത്രം കാലും തലയുമില്ല താനും രക്ഷസ്സു പിടിച്ചുടൻ ഭക്ഷിയ്ക്കും മ...