ധിയോ യോ ന: പ്രചോദയാത്.... !

ധിയോ യോ ന: പ്രചോദയാത് [ആദിത്യ സന്നിധിയിലേയ്ക്കൊരു തീർത്ഥയാത്ര] വീണു കിട്ടിയ അവധിദിനത്തിൽ [ആഗസ്റ്റ്-15-2024], എങ്ങോട്ടാകണം ഒരു ചെറുയാത്ര എന്നാലോചിച്ചപ്പോളാണ്, പെട്ടെന്ന് എവിടെ നിന്നോ "സൂര്യക്ഷേത്രം" മനസ്സിലേയ്ക്ക് ഓടിക്കയറി വന്നത്. സൂര്യക്ഷേത്രം എന്ന് കേട്ടാൽ നമുക്കൊക്കെ, കൂടെ ഓർമ്മ വരുന്ന ആ സ്ഥലനാമം "കൊണാർക്ക്" എന്നാണല്ലോ. കാരണം സ്‌കൂളിൽ അങ്ങിനെയാണല്ലോ നമ്മളെയൊക്കെ പണ്ട് പഠിപ്പിച്ചത്. എന്നാൽ, നമ്മുടെ ഈ യാത്ര അങ്ങോട്ടല്ല. അത്ര ദൂരമൊന്നും പോകേണ്ടതില്ല നമുക്ക് നമ്മുടെ ആദിത്യഭഗവാനെ നേരിൽ ഒന്ന് തൊഴുവാൻ, എന്ന് എത്ര പേർക്കറിയാം? പറഞ്ഞു വരുന്നത്, നമ്മുടെ ഈ കുഞ്ഞുകേരളത്തിലെ ആ സൂര്യക്ഷേത്രത്തെ കുറിച്ചാണ്. കോട്ടയം ജില്ലയിലെ കുറുപ്പന്തറയ്ക്കടുത്തുള്ള, ഇരവിമംഗലം എന്ന കൊച്ചുഗ്രാമത്തിലുണ്ട് ഒരു സൂര്യക്ഷേത്രം. അത്ര പ്രശസ്തമല്ലെങ്കിലും, പുരാതനവും പ്രൗഢവുമായ 'ആദിത്യപുരം സൂര്യക്ഷേത്രം'. നിങ്ങൾ ഇതേവരെ പോയിട്ടില്ല അല്ലേ? മിക്കവാറും കേട്ടിട്ടുമുണ്ടാകില്ല. എന്നാൽ, ഇന്ന് നമുക്കവിടേയ്ക്കൊന്നു പോയാലോ? ദേ, അതിരാവിലെ നമ്മൾ നമ്മുടെ യാത്ര തുടങ്ങുന്നു. പതിവ് തെറ്റിയ്ക്കാതെ, പിന്നണിയിൽ ...