കുലുങ്ങി മറിഞ്ഞാ കൊളുക്കുമലയിലേയ്ക്ക്.....

കുലുങ്ങി മറിഞ്ഞാ കൊളുക്കുമലയിലേയ്ക്ക്.....!! [യാത്രാവിവരണം] കത്തുന്ന സൂര്യന്നു താഴെ, ശരീരം നന്നായി വെട്ടിവിയർക്കുമ്പോഴും, ഉള്ളിൽ മനസ്സ് കുളിരുന്ന ആ ഗ്യാപ് റോഡ് യാത്രയുടെ മദ്ധ്യേ, ഞങ്ങൾ പതുക്കെ വലത്തേക്ക് തിരിഞ്ഞു. ഇതേവരെ പോയിട്ടില്ലാത്ത ആ കൊളുക്കുമലയിലേയ്ക്കൊരു ഓഫ്‌റോഡ് യാത്രയാണ് നമ്മുടെ ലക്ഷ്യം. തികച്ചും ആകസ്മികമായ ഒരു യാത്രയായിരുന്നതിനാൽ തന്നെ, സാധാരണയായി എടുക്കാറുള്ള മുന്നൊരുക്കങ്ങൾ ഒന്നുമില്ലാതെയുള്ള ഒരു യാത്ര. അത്തരം യാത്രകളും ഒരു സുഖമാണല്ലോ. അല്ലേ? വണ്ടി പാർക്ക് ചെയ്ത്, മല കയറാനുള്ള ആ ജീപ്പിനു വേണ്ടി കാത്തുനിൽക്കുമ്പോളാണ്, അങ്ങകലെയുള്ള ആ ദൃശ്യം അവിചാരിതമായി കണ്ണിൽ പെട്ടത്. ഒപ്പം, ആ പഴയ പാട്ടിന്റെ മനോഹര വരികളും ഓടിയെത്തി. സാലഭഞ്ജികകള്‍ കൈകളില്‍ കുസുമതാലമേന്തി വരവേല്‍ക്കും..... [സാലഭഞ്ജികയെ കാണാൻ കഴിയുന്നില്ലേ? എന്നാൽ, നന്നായി ഒന്ന് സൂം ചെയ്തു നോക്കൂ...!] പാട്ട് മുഴുവനാകും മുൻപേ, ഞങ്ങളുടെ ജീപ്പെത്തി. അല്പസമയത്തെ യാത്രയ്‌ക്കൊടുവിൽ, നമ്മളിതാ സൂര്യനെല്ലിയിലെത്തി. ആ ഗ്രാമ കവലയിൽ വല്ലാത്തൊരു മൂകത. എന്തുകൊണ്ടോ, ഒരു വിഷമം ഉള്ളിലൂറി. ശ്രീ മുരുകൻ കാട്ടാക്...