Posts

Showing posts from March, 2025

ചുമ്മാണ്ടൊരി"ണ്ട"പ്പാട്ട്

Image
 ചുമ്മാണ്ടൊരി" ണ്ട "പ്പാട്ട് [തനിനാടൻ പാട്ട്] പഞ്ചാരപ്പുഞ്ചിരിയിൽ ഉണ്ടായി പണ്ടൊരിയ്ക്കൽ  ഉണ്ടാവതല്ലാത്തൊരിണ്ടൽ കേട്ടോ  മണ്ടൻ ഞാൻ ഉണ്ടായൊരിണ്ടലിൽ വീണുപോയിട്ടുണ്ടായ  നീണ്ടകഥ ചൊല്ലാം കേട്ടോ  മുണ്ടിന്മേൽ കേറുന്ന പണ്ടത്തെ കാലമതിൽ ഉണ്ടായൊരിണ്ടൽ കഥ കേട്ടോളൂട്ടോ  ആണ്ടിൻ പകുതിയ്ക്കലെത്തിയൊരുത്സവത്തിൽ  ആണ്ടു നടക്കുന്ന നേരം തന്നിൽ  മിണ്ടാണ്ടാ കുപ്പിവള കയ്യിൽ കടത്തുന്ന  പെണ്ണാളെ കണ്ടപ്പോൾ വല്ലാണ്ടായി  തഞ്ചത്തിലോരത്ത് നിന്നപ്പോൾ കണ്ടല്ലോ  കൽക്കണ്ട കണ്ണുകളിൽ കുണ്ടാമണ്ടി  ചുണ്ടത്ത് മിന്നിയ പഞ്ചാരപ്പുഞ്ചിരിയിൽ മണ്ടൻ ഞാൻ മണ്ടിയൊട്ട് കാതം മനസ്സിൽ   എങ്ങാണ്ടുന്നെത്തിയ ധൈര്യത്തിൽ ചെന്ന് ഞാനാ  കൈത്തണ്ട തന്നിൽ കരി-വളകൾ ചാർത്തേ  'പട്ടേ'ന്ന് പൊട്ടിയെന്റെ തലമണ്ടപ്പുറകിലൊരു  കൈത്തണ്ട പ്രഹരത്തിൻ ഗുണ്ട് കേട്ടോ  ഞെട്ടാണ്ട് ഞെട്ടിയിട്ട് 'പട്ടോ'ന്ന് നോക്കിയപ്പോ  വല്ലാണ്ട് നിൽക്കുന്നാ പെണ്ണിന്റപ്പൻ  ഉണ്ടാസ് പോലുള്ള രണ്ടുണ്ടക്കണ്ണുകളിൽ  വീണ്ടും ഞാൻ കണ്ടു മറ്റൊരു കുണ്ടാമണ്ടി  അഖിലാണ്ഡമണ്ഡലമൊരുമിച്ചു കണ്ട ഞാനോ വീ...

ആറ്റുകാലമ്മയ്ക്ക് പൊങ്കാല...!!

Image
  ആറ്റുകാലമ്മയ്ക്ക് പൊങ്കാല...!! [ഭക്തിഗാനം] ആറ്റുകാലമ്മയ്ക്ക് പൊങ്കാല, മനം  നീറ്റുമെൻ ദുഃഖങ്ങൾ മാറ്റുവാനായ്  ആറ്റണമമ്മേ  നിൻ കരുണയാലെന്നുമേ  പോറ്റണമെന്നെ നിൻ പൈതലായി    ഉല പോലെയെരിയും കതിരോനു താഴെയെൻ ഉടൽ നീറി നിൽക്കുമ്പോളുള്ളിൽ  ഉണരുവതെന്താണെന്നറിയുക, അമ്മേ നിൻ  ഉലകാകെ അറിയുന്ന രൂപം    തൂവിത്തിളയ്ക്കുമെൻ പൊങ്കാലപ്പായസം  തീർത്ഥാഭിഷേകത്തിൽ പുണ്യമാകേ  തീരാത്തൊരീജന്മ പാപങ്ങൾ, തീർത്തു ഞാൻ  തിരികെയെൻ കൂടാരമണയും  ================= സ്നേഹപൂർവ്വം  ബിനു മോനിപ്പള്ളി  ================= ഇനിയല്പം പൊങ്കാല പുരാണം : (അവലംബം: വാമൊഴി/പുരാണങ്ങൾ) ദേവിക്കുള്ള ആത്മസമർപ്പണമാണ് പൊങ്കാല. ദേവിയോട് ഉള്ളുതുറന്ന് പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്. "തിളച്ചു മറിയുക" എന്നാണ് പൊങ്കാല എന്ന വാക്കിനർത്ഥം. തിളച്ചുമറിഞ്ഞു തൂവുമ്പോളാണ് പൊങ്കാല സമർപ്പണം പൂർണമാവുക.  *********** ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിന് ഓരോ ഫലങ്ങളാണ്. കിഴക്കോട്ടു തിളച്ചു തൂവുന്നതാണ് ഏറ്റവും ഉത്തമം. കിഴക്കോട്ടു തൂകിയാൽ ആഗ്രഹിച്ചകാര്യം  ഉടൻ നടക്കും.  വടക്കോ...

യക്ഷി

Image
    യക്ഷി  [കവിത] പാലമരത്തിൻ മോളിലവൾക്കൊരു കാണാ വീടുണ്ട്  പാതിര രാവിൽ ചോര കുടിയ്ക്കാൻ അവളൊരു വരവുണ്ട്  കരിമുടിയാകെ വാരിയെറിഞ്ഞിട്ടവളൊരു വരവുണ്ട് കുചഭാരങ്ങളിളക്കി മറിച്ചാ വരവൊരു വരവാണ്‌   കണ്ടോ കാതിലണിഞ്ഞവളതുരണ്ടാമ്പൽ മൊട്ടല്ല  കാമം തിങ്ങിയ കരളുപറിച്ചിട്ടഴകിലൊരുങ്ങിയതാ   കടവായിൽ നിന്നൊഴുകിയിറങ്ങിയ ചുടുനിണമതു കണ്ടോ വിടനായ് മാറിയ വിലാസകാമുക ശേഷിപ്പതുമാത്രം  പട്ടാപ്പകലും ആതിര വിടരും പാതിര രാവതിലും  പെൺവേഷങ്ങൾക്കുൾഭയമില്ലാതിവിടെ നടന്നൂടാ  കണ്ണിൽ കാമപ്പൂത്തിരി കത്തിച്ചണയും കരിവേഷം  തുള്ളിയുറഞ്ഞവരാടുമ്പോൾ പെൺ ചെന്നിണമതുചിതറും  കാവൽ നിൽക്കും നാടിൻ നിയമപ്പഴുതുകൾ അവർ തേടും ഇല്ലാ നാട്ടിൽ പെൺജന്മങ്ങൾക്കാശ്രയമായാരും യക്ഷീ നീയാ പാലമരത്തിൻ താഴെയിറങ്ങീടൂ  രുധിരം നുണയാൻ കൊതിയൂറുന്നാ നാവിനു രുചിയേകാൻ  തിന്നുകൊഴുത്താ കരിവേഷങ്ങൾ നിന്ന് തിമിർക്കുന്നീ  'കരാള' ഭൂവിൽ നിനക്ക് തെല്ലും വിശ്രമമമുണ്ടാകാ  നീയല്ലാതൊരു രക്ഷയ്ക്കായിട്ടാരെ വിളിച്ചീടാൻ  പെൺ തുണയേകാൻ അവരുടെ മാനം കാക്കുമൊരാളാകാൻ  യക്ഷീ നീയാണവർക്കൊരാശ്ര...