ഇനിയിത്തിരി 'പനങ്കഞ്ഞിപ്പുരാണം'
ഇനിയിത്തിരി ' പനങ്കഞ്ഞിപ്പുരാണം ' [നല്ലോർമ്മകൾ] അടച്ചിട്ട ആ ജാലകത്തിനും അപ്പുറം, കർക്കിടകമഴ തകർക്കുന്ന ഈ സമയത്ത്, നമ്മൾ പറയാൻ പോകുന്നത്, മലയാളിയുടെ തനതായ ഒരു ഭക്ഷണവിഭവത്തെ കുറിച്ചാണ്. അതും ഒരു മഴക്കാല ഭക്ഷണത്തെ കുറിച്ച്. ഒരു പക്ഷെ, ഇക്കാലത്ത് നിങ്ങൾക്ക് കഴിയ്ക്കുവാൻ പോയിട്ട്, കാണുവാൻ പോലും കിട്ടാത്ത, ഒരു പഴയകാല ഭക്ഷണത്തെ കുറിച്ച്... അതെ, നമ്മൾ പറയുന്നത് 'പനങ്കഞ്ഞി' അഥവാ 'പനം കുറുക്കി'നെ കുറിച്ചാണ്. [ചില ദേശങ്ങളിൽ, മറ്റു ചില പേരുകളിലും ഇത് അറിയപ്പെടുന്നു]. ഞങ്ങളുടെ ചെറുപ്പത്തിൽ, മോനിപ്പള്ളി വീട്ടിലെ 'അപ്പാമ്മ', ഞങ്ങൾക്കൊക്കെ ധാരാളം സ്നേഹം കൂടി ചേർത്ത് തയ്യാറാക്കി, ചൂടോടെ വിളമ്പിയിരുന്ന ആ പ്രത്യേക ഭക്ഷണത്തെ കുറിച്ച് ... ഒരു കാര്യം കൂടി പറഞ്ഞിട്ട് നമുക്ക് തുടങ്ങാം ..... ഇത് മാത്രമായി കഴിയ്ക്കുമ്പോൾ പ്രത്യേകിച്ച് ഒരു രുചിയും ഇല്ലാത്ത, അല്ലെങ്കിൽ ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, 'വെള്ളച്ചുവ' മാത്രമുള്ള ഒരു ഭക്ഷണം... പക്ഷെ, ഇതുണ്ടാക്കാനുള്ള ആ കഠിനശ്രമത്തിന്റെയും, പിന്നെ മേല്പ്പറഞ്ഞ ആ സ്നേഹത്തിൻേറയും, മേമ്പൊടി കൂടി ചേരുമ്പോൾ, മറ്റൊരു വിഭവത്തിനും...