കവിതപ്പാടം ['ഇമ'യിൽ നിന്നും]
കവിതപ്പാടം [ഇമ - കവിതാ സമാഹാരം] കാത്തിരുന്ന ആ പൊതി 'ഇന്ത്യ-പോസ്റ്റ്' ഇന്ന് ഭദ്രമായി കൈകളിൽ എത്തിച്ചു .... ഇതാ ...! ആകാംക്ഷയോടെ പൊതി തുറന്നു ...!! കൊയ്ത്തിനു പാകമായ ' കവിതപ്പാടം ' .... ഒന്നിനോടൊന്നു ചേർന്ന് കിടക്കുന്ന 41 കൃഷിക്കാരുടെ 82 പാടങ്ങൾ... ഓരോന്നിലും വെവ്വേറെ ഇനം കതിരുകൾ .....!! ഇതാ, അതിലെ എന്റെ സ്വന്തം 2 പാടങ്ങൾ... നിങ്ങൾക്കായി ..!!! ************* അലയുമാ കാറ്റിനെ ആരറിഞ്ഞു ? അലയുന്ന കാറ്റിന്റെ ഹൃദയത്തിലൊന്നു ഞാൻ അറിയാതെ തൊട്ടപ്പോൾ ഓർത്തുപോയി ഇത്രനാൾ അറിയാതെപോയതെന്തിത്രമേൽ സ്നിഗ്ദ്ധമായുള്ളൊരാ സ്പന്ദനങ്ങൾ അപരന്റെ ഉള്ളിലായ് ആധി നിറയ്ക്കുന്ന അതിവേഗമാണവൻ അനിലൻ മറുനാളിൽ അവനിലെ ആധിയെ ആറ്റുന്ന കുളിർ തെന്നലാകുവോൻ അനിലൻ നിറയെ തളിർത്തങ്ങു പൂക്കാൻ തുടങ്ങുമാ തേൻമാവുലയ്ക്കുവോൻ അനിലൻ ഇനിയുമൊരു ചെറുകാറ്റിൻ രൂപത്തിലാ കനി ഉണ്ണിയ്ക്ക് നൽകുവോൻ അനിലൻ നാറിപ്പുഴുത്തൊരാ നഗരഗന്ധത്തെയാ നെഞ്ചിൽ പേറുവോൻ അനിലൻ ഇനിയും നശിയ്ക്കാത്ത ഗ്രാമ്യസുഗന്ധമായ് ആശ്വാസമേകുവോൻ അനിലൻ ആറാത്ത കോപത്താലഗ്നിയെരി...