വർഗീയത വേരുറപ്പിക്കുന്ന കേരളം ....[ലേഖനം]

വർഗീയത വേരുറപ്പിക്കുന്ന കേരളം ....[ലേഖനം] മതസൗഹാർദ്ദത്തിനു പേരുകേട്ട ഈ നാടിന്റെ ഇന്നത്തെ പോക്ക് ആപല്ക്കരമല്ലേ ? അതിവേഗം ബഹുദൂരം (ബഹുമാനപ്പെട്ട മുഖ്യമന്ത്രി ക്ഷമിക്കുക) ഈ നാട് വർഗീയമാകുകയാണോ ? കേരളം മാത്രമല്ല ഭാരതമൊട്ടാകെയും ? നാമും നാം ഉൾപ്പെടുന്ന ഈ സമൂഹവും ഇരുത്തി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. എന്തിനാണ് നമുക്കീ 'സാമുദായിക സംവരണം'? ആലോചിച്ചു നോക്കിയിട്ടുണ്ടോ? ജീവിക്കാൻ ഗതിയില്ലാത്തവനല്ലേ ഇവിടെ സംവരണം വേണ്ടത്? അല്ലാതെ ഏതെങ്കിലും മതവിഭാഗത്തിൽ വിശ്വസിക്കുന്നു എന്നതിന്റെ പേരിൽ മാത്രമാണോ? സാമ്പത്തികമായി മുന്നോക്കക്കാരനോ, പിന്നോക്കക്കാരനോ, ഭൂരിപക്ഷസമുദായക്കാരനോ , ന്യൂനപക്ഷസമുദായക്കാരനൊ ആകട്ടെ അവനല്ലേ ഇവിടെ സംവരണം വേണ്ടത് ? ലക്ഷങ്ങളുടെ അല്ലെങ്കിൽ കോടികളുടെ ആസ്തിയുള്ള ഒരുവന് ഇവിടെ വിദ്യാഭ്യാസത്തിനും ജോലിക്കും സാമുദായികാടിസ്ഥാനത്തിൽ സംവരണമുള്ളപ്പോൾ, ഭൂരിപക്ഷസമുദായക്കാരനാണ് എന്നുള്ള ഒറ്റ ക്കാരണത്താൽ മറ്റൊരുവന് അതും ഒരു പട്ടിണിപ്പാവത്തിനു ഇത്തരം ആനുകൂല്യങ്ങൾ ന...