ഹർത്താൽ/പണിമുടക്ക് - കാലഹരണപ്പെട്ട സമര രീതികൾ ? .....[ലേഖനം]
യഥാർത്ഥത്തിൽ ഹർത്താലുകൾ പോലുള്ള സമരരീതികൾ നമ്മുടെ സമൂഹത്തിന് ഇന്ന് ആവശ്യമുണ്ടോ ? തുടരെ തുടരെ ഹർത്താലുകളും പണിമുടക്കുകളും ആഹ്വാനം ചെയ്യുന്ന നമ്മുടെ വിവിധ രാഷ്ട്രീയകക്ഷികളും, ട്രേഡ് യുണിയനുകളും മറ്റിതര സംഘടനകളും ഒന്നിരുത്തി ചിന്തിച്ചിരുന്നുവെങ്കിൽ ? സാധാരണ, ഇവിടെ ഇത്തരം സമരരീതികൾ ഉപയോഗിക്കുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഏതെങ്കിലും നയങ്ങളോടുള്ള എതിർപ്പ് എന്ന രീതിയിൽ ആണല്ലോ? എന്നാൽ ഹർത്താൽ നടത്തിയത് കൊണ്ട് ഏതെങ്കിലും സർക്കാർ (അത് ഇടതു പക്ഷമോ, വലതു പക്ഷമോ, ബിജെപിയോ ആകട്ടെ) തങ്ങളുടെ ഏതെങ്കിലും നയപരിപാടികളിൽ കാതലായ മാറ്റം വരുത്തിയതായി നിങ്ങളുടെ ഓർമമയിൽ ഉണ്ടോ? ഇല്ല എന്നാണെങ്കിൽ പിന്നെ എന്തിനാണ് ഇത്തരം സമരരീതികൾ ? അന്നന്നത്തെ അന്നത്തിനു ജോലിയെടുക്കുന്ന ഇവിടുത്തെ സാധാരണക്കാരനെ ആകെ കഷ്ടപ്പെടുത്താം, എന്നല്ലാതെ എന്ത് ഫലമാണ് ഇതിനുള്ളത്? അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം, എങ്കിൽ പിന്നെ ഇവിടെ പ്രതിഷേധം ഒന്നും വേണ്ട എന്നാണോ? വിവിധ സർക്കാരുകൾ കൊണ്ട് വരുന്ന ജനദ്രോഹനടപടികളെ എതിർക്കേണ്ടേ? എന്നൊക്കെ. തീർച്ചയായും വേണം. അതില്ലെങ്കിൽ പിന്നെ എന്ത് ജനാധ...