ഹർത്താൽ/പണിമുടക്ക് - കാലഹരണപ്പെട്ട സമര രീതികൾ ? .....[ലേഖനം]
യഥാർത്ഥത്തിൽ ഹർത്താലുകൾ പോലുള്ള സമരരീതികൾ നമ്മുടെ സമൂഹത്തിന് ഇന്ന് ആവശ്യമുണ്ടോ ? തുടരെ തുടരെ ഹർത്താലുകളും പണിമുടക്കുകളും ആഹ്വാനം ചെയ്യുന്ന നമ്മുടെ വിവിധ രാഷ്ട്രീയകക്ഷികളും, ട്രേഡ് യുണിയനുകളും മറ്റിതര സംഘടനകളും ഒന്നിരുത്തി ചിന്തിച്ചിരുന്നുവെങ്കിൽ ?
സാധാരണ, ഇവിടെ ഇത്തരം സമരരീതികൾ ഉപയോഗിക്കുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഏതെങ്കിലും നയങ്ങളോടുള്ള എതിർപ്പ് എന്ന രീതിയിൽ ആണല്ലോ? എന്നാൽ ഹർത്താൽ നടത്തിയത് കൊണ്ട് ഏതെങ്കിലും സർക്കാർ (അത് ഇടതു പക്ഷമോ, വലതു പക്ഷമോ, ബിജെപിയോ ആകട്ടെ) തങ്ങളുടെ ഏതെങ്കിലും നയപരിപാടികളിൽ കാതലായ മാറ്റം വരുത്തിയതായി നിങ്ങളുടെ ഓർമമയിൽ ഉണ്ടോ? ഇല്ല എന്നാണെങ്കിൽ പിന്നെ എന്തിനാണ് ഇത്തരം സമരരീതികൾ ?
അന്നന്നത്തെ അന്നത്തിനു ജോലിയെടുക്കുന്ന ഇവിടുത്തെ സാധാരണക്കാരനെ ആകെ കഷ്ടപ്പെടുത്താം, എന്നല്ലാതെ എന്ത് ഫലമാണ് ഇതിനുള്ളത്?
അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം, എങ്കിൽ പിന്നെ ഇവിടെ പ്രതിഷേധം ഒന്നും വേണ്ട എന്നാണോ? വിവിധ സർക്കാരുകൾ കൊണ്ട് വരുന്ന ജനദ്രോഹനടപടികളെ എതിർക്കേണ്ടേ? എന്നൊക്കെ.
തീർച്ചയായും വേണം. അതില്ലെങ്കിൽ പിന്നെ എന്ത് ജനാധിപത്യം? പക്ഷെ സർക്കാറിന്റെ 'ജനദ്രോഹ'' നയങ്ങളെ എതിർക്കുന്നത് അതിനെക്കാൾ വലിയ 'ജനദ്രോഹ''മായ ഹർത്താൽ നടത്തിയിട്ടാകരുത് എന്ന് മാത്രം.
ജനജീവിതം ആകെ താറുമാറാക്കുന്ന ഇത്തരം ഹർത്താലുകൾക്ക് പകരം, എല്ലാ ജീവനക്കാരും (അല്ലെങ്കിൽ അനുകൂലിക്കുന്നവർ) അവരവരുടെ ജോലി സ്ഥലങ്ങളിൽ (ജോലി ഇല്ലാത്തവർ, അടുത്ത നാൽകവലയിൽ) ഒരു നിശ്ചിത സമയത്ത് ഒത്തുചേരട്ടെ. അതും ഒരു നിശ്ചിത സമയത്തേക്ക് (ഉദാഹരണത്തിന്: 1 മണിക്കൂർ). എന്നിട്ട് അത് വഴി തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിക്കട്ടെ. നേതാക്കൾ ഈ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു സംസാരിക്കട്ടെ. ചാനലുകൾ വേണമെങ്കിലതു 'ലൈവ്' ആയിത്തന്നെ സംപ്രേഷണം ചെയ്യട്ടെ.
ഇനി ഡ്രൈവർമാർക്ക് ഹർത്താൽ നടത്തണമെങ്കിൽ അവരും കൂടട്ടെ. വാഹനം ഈ ഓരു മണിക്കൂർ സൗകര്യപ്രദമായ രീതിയിൽ പാർക്ക് ചെയ്തു അവരും പങ്കെടുക്കട്ടെ.
ഹർത്താലിന്റെ ഒരു മണിക്കൂർ കഴിഞ്ഞു എല്ലാവരും അവരവരുടെ പണികളിലേക്ക് തിരിച്ചു പോകട്ടെ. ഈ പ്രതിഷേധം കാണേണ്ടവർ കാണുക തന്നെ ചെയ്യും. ഒപ്പം ആർക്കും അധികം ബുദ്ധിമുട്ടുണ്ടാകുകയുമില്ല.എന്താ?
അത്യാവശ്യത്തിനു റോഡിൽ ഇറങ്ങുന്നവനെ മർദ്ദിച്ചും,അവന്റെ വാഹനവും മറ്റു സ്ഥാപനങ്ങളും തകർത്തും നടത്തുന്ന ഇന്നത്തെ ഹർത്താലുകളെക്കാൾ എത്രയോ ഫലവത്തായിരിക്കും ഇത്തരം പ്രതിഷേധങ്ങൾ അല്ലെ ?
ഇനി മുതൽ ഉള്ള ഹർത്താൽ ആഹ്വാനങ്ങൾ ഇങ്ങനെ ആയാൽ എന്താ ?
"കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചു അടുത്ത മാസം 18 ന്, രാജ്യ വ്യാപകമായി ഒരു മണിക്കൂർ (10am -11am) ഹർത്താൽ ആചരിക്കുവാൻ ആഹ്വാനം ചെയ്യുന്നതായി ---- പാർട്ടിയുടെ ദേശിയ അധ്യക്ഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു "

Comments
Post a Comment