WhatsApp ൽ ഉണരുന്ന കേരളം .....WhatsApp ൽ ഉറങ്ങുന്ന കേരളം....!!! [ആനുകാലികം]

WhatsApp - അതാണിന്ന് കേരളീയർക്കെല്ലാം ......IT പ്രൊഫഷണൽ എന്നോ, സർക്കാർ/ സ്വകാര്യ ഉദ്ധ്യോഗസ്ഥർ എന്നോ, അദ്ധ്യാപകർ എന്നോ വിദ്യാർഥികൾ എന്നോ, കൂലിപ്പണിക്കാർ എന്നോ, തൊഴിൽരഹിതൻ എന്നോ ഒന്നും ഭേദമില്ലാതെ എല്ലാ കേരളീയരേയും ഒരുമിപ്പിക്കുന്നത് എന്താണെന്ന ചോദ്യ ത്തിനുള്ള ഒറ്റ ഉത്തരമാകുന്നു - WhatsApp ...!! കുറച്ചു നാൾ മുൻപ് വരെ രാവിലെ ഉണർന്നാൽ നമ്മൾ ആദ്യം പ്രാഥമികകാര്യങ്ങൾ നിർവഹിക്കും, പിന്നെ ഒരു ചായ, പിന്നെ വർത്തമാനപത്രം ....ഇങ്ങനെ ഒക്കെ ആയിരുന്നു... എന്നാൽ ഇന്ന് അതല്ല ..... രാവിലെ കിടക്കയിൽ കിടന്നു തന്നെ കയ്യെത്തിച്ച് മൊബൈൽ എടുക്കും, പിന്നെ WhatsApp മെസേജ്സ് മൊത്തം ചെക്ക് ചെയ്യും...പിന്നെ എല്ലാ ഗ്രൂപ്പിലും 'ഗുഡ് മോർണിംഗ്' മെസേജ് അയക്കും (മിക്കവാറും എണ്ണിയാൽ തീരാത്ത അത്രയും ഗ്രൂപ്പ് കളിൽ). ഇനി അടുത്ത പണി എന്താണെന്നു അറിയാമോ? എല്ലാ ഗ്രൂപ്പ്‌കളിലും കയറി നോക്കുക. എന്താണെന്നോ? താൻ ഇട്ട 'ഗുഡ് മോർണിംഗ്' പിക്ചർ നേക്കാൾ നല്ല പിക്ചർ ആരെങ്കിലും ഇട്ടിട്ടുണ്ടോ എന്ന് ...!! ഇല്ലെങ്കിൽ ...ഹോ... സമാധാനമായി .... അഥവാ ഉണ്ടെങ്കിൽ പിന്നെ ഉള്ള സൈറ്റ് ൽ ...