ബീഫ് വിവാദം : എന്തിന് ? ആർക്കുവേണ്ടി ? .......[ആനുകാലികം]

ഉത്തരേന്ത്യയിൽ എവിടെയോ ഒരാളെ ''ബീഫ്'' കഴിച്ചതിന്റെ പേരിൽ  ആക്രമിച്ചു കൊലപ്പെടുത്തി. എന്നിട്ട് അതിന്റെ പേരും പറഞ്ഞു സമരവും അക്രമവും, ചേരിതിരിഞ്ഞും മതം പറഞ്ഞുമുള്ള ആക്രമണങ്ങളും .......ചാനലുകൾ തോറും അനാവശ്യ ചർച്ചകളും ......
ഹോ ...എവിടെക്കാണ്‌ നാം പോകുന്നത്? നമ്മൾ ജീവിക്കുന്നത് ഇരുപത്തിഒന്നാം നൂറ്റാണ്ടിലോ അതോ പ്രാകൃതശിലായുഗത്തിലോ ?
ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ  നല്ലൊരു ഫുട്ബോൾ കളി കണ്ട സന്തോഷത്തിൽ വെറുതെ ചാനൽ മാറ്റിയതാണ്. അതാ ഒരു ചാനലിൽ ചൂടേറിയ ചർച്ച. വിഷയമോ ? മുകളിൽ പറഞ്ഞത് തന്നെ. ആ സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിദ്യാർഥി സംഘടന കേരള വർമ്മ കോളേജിൽ ''ബീഫ് ഫെസ്റ്റ്'' നടത്തിയത്രേ. അതോടനുബന്ധിച്ച് വിദ്യാർഥി സംഘടനം, പിന്നെ സസ്പെൻഷൻ... സംഭവത്തിന് മതത്തിന്റെയും മതേതരത്വത്തിന്റെയും നിറം കൊടുക്കൽ.....പിന്നെ അതിനെ കുറിച്ചുള്ള ഒരു ആധ്യാപികയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. അതിനു അവർക്കെതിരെ നടപടി. പിന്നെ അതിനു പിന്തുണ പ്രഖ്യാപിച്ചും എതിർത്തും  ചൂടൻ ചർച്ചകൾ .......
ഇടക്ക് ഒരാൾ വെല്ലുവിളിക്കുന്നു ഞങ്ങൾ നാളെ നൂറുകേന്ദ്രങ്ങളിൽ "ബീഫ് ഫെസ്റ്റ്" നടത്തും...അപ്പോൾ മറ്റൊരാൾ..... എന്നാൽ ഞങ്ങൾ (ഒരു സംഘടനയുടെ പേര് ) കോളേജുകളിൽ നാളെ "പോർക്ക് ഫെസ്റ്റ്" നടത്തും.
ഇതൊക്കെ എന്തിന് ? ഇതാണോ ഈ പ്രശ്നത്തിനുള്ള പരിഹാരം ?
എന്തിന്റെ പേരിലായാലും ഒരു മനുഷ്യജീവൻ നഷ്ടപ്പെടുത്തിയത് ക്ഷമിക്കാൻ പറ്റാത്ത തെറ്റ് തന്നെ. അത് ചെയ്ത ആളുകളെ നിയമത്തിന്റെ മുൻപിൽ എത്തിച്ചു പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയല്ലേ വേണ്ടത് ? കൂടെ, ആ കുടുംബത്തിനു ആവശ്യമായ സാമ്പത്തിക സഹായവും സർക്കാർ ചെയ്തു കൊടുക്കണം. അല്ലാതെ, ഇത്തരത്തിലുള്ള വിലകുറഞ്ഞ, അല്ലെങ്കിൽ പ്രകോപനപരമായ  പ്രതിഷേധപരിപാടികളിലെക്കും ഇത്രയൊക്കെ തരംതാണ ചാനൽ ചർച്ചകളിലേക്കും ആളുകളെ വലിച്ചിഴക്കുകയാണോ വേണ്ടത് ?
ദയവുചെയ്തു ഇത്തരം പ്രശ്നങ്ങളിൽ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ഒന്നും നിറം കലർത്തരുത്. കലർത്താൻ ആരേയും അനുവദിക്കുകയും അരുത്. ജാതിയുടെയോ മതത്തിന്റെയോ രാഷ്ട്രീയവിശ്വാസങ്ങളുടെയോ പേരിൽ ഒരാളെയും ശിക്ഷിക്കരുത്..... കുറ്റം ചെയ്ത ഒരാളെയും രക്ഷിക്കുകയും അരുത്.
ഈ വിശാലമായ രാജ്യത്ത് സ്വന്തം വിശ്വാസങ്ങളുമായി എല്ലാവരും ജീവിച്ചോട്ടെ. മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാതെ.....
...പ്രിയപ്പെട്ടവരെ ഇതൊരു വിനീതമായ അപേക്ഷയാണ്........[ഇതിലെങ്കിലും മതമോ, രാഷ്ട്രീയമോ കാണാതിരിക്കുക...]









Comments

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]