WhatsApp ൽ ഉണരുന്ന കേരളം .....WhatsApp ൽ ഉറങ്ങുന്ന കേരളം....!!! [ആനുകാലികം]

 



WhatsApp - അതാണിന്ന് കേരളീയർക്കെല്ലാം ......IT പ്രൊഫഷണൽ എന്നോ, സർക്കാർ/ സ്വകാര്യ ഉദ്ധ്യോഗസ്ഥർ എന്നോ, അദ്ധ്യാപകർ എന്നോ വിദ്യാർഥികൾ എന്നോ, കൂലിപ്പണിക്കാർ എന്നോ, തൊഴിൽരഹിതൻ എന്നോ ഒന്നും ഭേദമില്ലാതെ എല്ലാ കേരളീയരേയും ഒരുമിപ്പിക്കുന്നത് എന്താണെന്ന ചോദ്യ ത്തിനുള്ള ഒറ്റ ഉത്തരമാകുന്നു - WhatsApp ...!!

കുറച്ചു നാൾ മുൻപ് വരെ രാവിലെ ഉണർന്നാൽ നമ്മൾ ആദ്യം പ്രാഥമികകാര്യങ്ങൾ നിർവഹിക്കും, പിന്നെ ഒരു ചായ, പിന്നെ വർത്തമാനപത്രം ....ഇങ്ങനെ ഒക്കെ ആയിരുന്നു...

എന്നാൽ ഇന്ന് അതല്ല .....

രാവിലെ കിടക്കയിൽ കിടന്നു തന്നെ കയ്യെത്തിച്ച് മൊബൈൽ എടുക്കും, പിന്നെ WhatsApp മെസേജ്സ് മൊത്തം ചെക്ക്‌ ചെയ്യും...പിന്നെ എല്ലാ ഗ്രൂപ്പിലും 'ഗുഡ് മോർണിംഗ്' മെസേജ് അയക്കും (മിക്കവാറും എണ്ണിയാൽ തീരാത്ത അത്രയും ഗ്രൂപ്പ്‌ കളിൽ).

ഇനി അടുത്ത പണി എന്താണെന്നു അറിയാമോ? എല്ലാ ഗ്രൂപ്പ്‌കളിലും കയറി നോക്കുക. എന്താണെന്നോ? താൻ ഇട്ട 'ഗുഡ് മോർണിംഗ്' പിക്ചർ നേക്കാൾ നല്ല പിക്ചർ ആരെങ്കിലും ഇട്ടിട്ടുണ്ടോ എന്ന് ...!! ഇല്ലെങ്കിൽ ...ഹോ... സമാധാനമായി ....
അഥവാ ഉണ്ടെങ്കിൽ പിന്നെ ഉള്ള സൈറ്റ് ൽ  ഒക്കെ സെർച്ച്‌ ചെയ്തു അതിനെക്കാൾ നല്ല കുറെ പിക്ചർസ്‌ സെലക്ട്‌ ചെയ്തു വക്കും..... നാളെ രാവിലെ അത് പോസ്റ്റ്‌ ചെയ്യാൻ....!!

ഇനി ഈ തിരച്ചിലിനിടയിൽ ഭാര്യയോ / ഭർത്താവോ അല്ലെങ്കിൽ കുട്ടികളോ  ഒന്ന് എത്തിനോക്കിയാൽ തീർന്നു ... പിന്നെ ദേഷ്യം മുഴുവൻ അവരുടെ നേർക്കാകും ....

ഇത്രയും, രാവിലെ എഴുന്നേൽക്കുന്നതിനു മുൻപുള്ള കാര്യം. ഇനി എഴുന്നേറ്റു കഴിഞ്ഞാലോ ? 
ഏറ്റവും കുറഞ്ഞത് ഒരു 10 ഗ്രൂപ്പ്‌ ൽ  എങ്കിലും  'ഗുഡ് മോർണിംഗ്' മെസ്സേജ് ഇട്ടിട്ടാകും toilet ൽ  കയറിയത്... അവിടുത്തെ കാര്യം  പെട്ടെന്ന് പൂർത്തിയാക്കി ഇറങ്ങിയാൽ, ഓടി വന്നു വീണ്ടും മൊബൈൽ എടുക്കും.  എന്തിനെന്നോ? ആരൊക്കെ തന്റെ gm മെസ്സേജ് നു മറുപടി അയച്ചു എന്ന് നോക്കാൻ. കുറഞ്ഞത്‌ ഒരു 80% എങ്കിലും കിട്ടിയാൽ സമാധാനമായി. 
അഥവാ കിട്ടിയില്ലെങ്കിലോ? അതങ്ങിനെ വിടാൻ പറ്റില്ലാലോ?...വേറെ ഒരു പിക്ചർ സെലക്ട്‌ ചെയ്തു വീണ്ടും ഒരിക്കൽ കൂടി gm മെസ്സേജ് അയക്കും ... അല്ല പിന്നെ ....!!

ഇനി, ഇതൊക്കെ കഴിഞ്ഞു  ജോലിസ്ഥലത്ത് എത്തിയാലോ? ഓരോ 10 മിനിറ്റ് ലും  മൊബൈൽ എടുത്തു നോക്കും. എന്തെങ്കിലും മെസ്സേജ് വന്നോ എന്നറിയുവാനുള്ള തിടുക്കം ആണ്. വന്നാൽ അപ്പോൾ തന്നെ മറുപടി  അയച്ചേ പറ്റൂ... വന്നില്ലെങ്കിൽ പിന്നെ ആകെ ഒരു 'മൂഡ്‌ ഓഫ്‌' ആണ് ....പിന്നെ അന്നത്തെ പണിയുടെ കാര്യം ഗോപി ... (അല്ല.... ശശി)....!!

ഇനി മറ്റൊരു കൂട്ടർ ഉണ്ട്. ചുരുങ്ങിയത് ഒരു 10 ഗ്രൂപ്പ്‌ ന്റെ എങ്കിലും അഡ്മിൻ ആയിരിക്കും ... കൂടാതെ ഒരു 15 ഗ്രുപ്പ് ൽ  മെമ്പറും. ഇതിൽ ഏതെങ്കിലും ഒരു  ഗ്രുപ്പ്ൽ ഒരു നല്ല മെസ്സേജ് കിട്ടിയാൽ പിന്നെ അത് എടുത്തു ബാക്കി 24  ഗ്രുപ്പ്പിലും  ഫോർവേഡ് ചെയ്യും .... മിക്കവാറും ഈ 25 ഗ്രുപ്പ് ലും അംഗങ്ങൾ കോമണ്‍ ആയിരിക്കും ...എല്ലാവരുടെയും മൊബൈൽ 25 തവണ ചിലയ്ക്കും ...!! ആകാംക്ഷയോടെ  നോക്കുമ്പോളോ? എല്ല്ലാം ഒരേ മെസ്സേജ് തന്നെ .... അതും ഒരാൾ തന്നെ അയച്ചതും .... (പ്രാകുന്നതിനു വല്ല പഞ്ഞവും ഉണ്ടാകുമോ?)

ഇനി ഈ മെസ്സേജ്കൾക്കെല്ലാം  ഇടയിൽ കൂടി കുറച്ചു ജോലി വല്ലതുമൊക്കെ ചെയ്തു (അല്ലെങ്കിൽ ചെയ്തു എന്നുവരുത്തി) വൈകുന്നേരം വീട്ടിൽ എത്തിയാലോ? വീണ്ടും ഇതൊക്കെ  തന്നെ പണി ... മെസ്സേജ് അയക്കുക ... വായിക്കുക, മറുപടി അയക്കുക.... ഇടക്കൊക്കെ പരിസരം മറന്നു ചിരിക്കുക.... !!

24 മണിക്കൂറും ഇങ്ങനെ WhatsApp ൽ കളിക്കുന്നവരുടെ മുഖഭാവം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? സൂപ്പർ ഹിറ്റ്‌ ആയി ഓടിയ ഒരു പഴയ മലയാളം സിനിമയിൽ പച്ചാളം ഭാസി എന്ന കഥാപാത്രം പറഞ്ഞ ഒരു ഡയലോഗ് ഉണ്ട് ...'നവരസങ്ങൾ കൂടാതെ ഞാൻ ഒരു രസം കൂടി കണ്ടു പിടിച്ചു ...."എന്ന്. അതൊക്കെ എത്ര നിസാരം ? 
മുകളിൽ പറഞ്ഞ കൂട്ടരുടെ മുഖത്തേക്ക് (അവർ WhatsApp ൽ മുഴുകിയിരിക്കുമ്പോൾ ) ശ്രദ്ധിച്ചാൽ 'നവരസങ്ങൾ' അല്ല ''ശതരസങ്ങൾ'' തന്നെ നിങ്ങൾക്ക് കാണുവാൻ കഴിയും.

ഇനി എങ്ങാനും രാവിലെയോ, രാത്രിയോ മൊബൈലിൽ   ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ വന്നാലോ? അപ്പോഴല്ലേ പൂരം? മെഡിക്കൽ കോളേജിലെ അത്യാഹിത വാർഡിൽ കിടക്കുന്ന രോഗി oxygen തീർന്നാൽ കാണിക്കുന്ന മരണവെപ്രാളം ആയിരിക്കും പിന്നീട്. 
പിന്നെ അപസ്മാര രോഗി ഇരുമ്പ് പിടിച്ചാൽ ശാന്തനാകുന്നത് പോലെ, ഇക്കൂട്ടർ ശാന്തരാകണമെങ്കിൽ ഇന്റർനെറ്റ് കണക്ഷൻ തിരികെയെത്തണം...!!

കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ?

ഇനി കൂടുതൽ ദീർഘിപ്പിക്കുന്നില്ല .... 

നിങ്ങൾ തനിയെ ആലോചിച്ചു നോക്കൂ ...
WhatsApp ൽ (അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും ചാറ്റിങ്റൂമിൽ) നിങ്ങൾ ആവശ്യത്തിൽ കൂടുതൽ സമയം ചിലവിടുന്നുണ്ടോ? അത് നിങ്ങളുടെ വ്യക്തി / ഔദ്യോഗിക / സ്വകാര്യ / കുടുംബ ജീവിതത്തെ ഏതെങ്കിലും തരത്തിൽ ദോഷകരമായി ബാധിക്കുന്നുണ്ടോ? ഉണ്ട്  എന്നാണ് ഉത്തരമെങ്കിൽ എത്രയും പെട്ടെന്ന് തന്നെ അതിനു പരിഹാരം കണ്ടെത്തുക.

"അധികമായാൽ അമൃതും വിഷം"

============================================
പിൻകുറിപ്പ് : അയ്യോ ...പറഞ്ഞു പറഞ്ഞു സമയം പോയതറിഞ്ഞില്ല .... WhatsApp ൽ ഗ്രൂപ്പ്‌ കളെല്ലാം എനിക്ക് വേണ്ടി കാത്തിരിക്കുകയാവും ...
ഇനി എത്ര മെസ്സേജ് മിസ്സ്‌ ആകുമോ എന്തോ ?

എന്തൊക്കെ ആയാലും  ഞാനും ഒരു മലയാളി തന്നെ ......!!.......))





Comments

Post a Comment

Popular posts from this blog

ശ്രീ നാരായണ ഗുരു ദർശനങ്ങൾ - പ്രസക്തമാകുന്നത്

ഓലവര - ഓർമ്മയിലെ ചന്ദന വര

ഷഡാധാര പ്രതിഷ്‌ഠ [ഹൈന്ദവ പുരാണങ്ങളിലൂടെ : ഭാഗം-5]