"മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു ......." [ആനുകാലികം]

".....മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചു ......." ഈ തലക്കെട്ട് വായിച്ചപ്പോൾ തന്നെ ഉള്ളടക്കം എന്തായിരിക്കും എന്ന് ഏകദേശം ഒരു ധാരണ കിട്ടിയല്ലോ അല്ലെ ? ഈ ഒരു വിശദീകരണം നമ്മുടെ ഈ കൊച്ചു കേരളത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രീയ നേതാവിന്റേതായി ഇല്ലാത്ത ഒരു ദിവസമെങ്കിലും നിങ്ങൾക്ക് ഓർമ്മയുണ്ടോ ? സഭ്യവും, അസഭ്യവുമായ ഭാഷയിൽ പരസ്പരം ചീത്ത വിളിക്കുന്ന നമ്മുടെ രാഷ്ട്രീയനേതാക്കൾ, അപൂർവമായ 'ഒരുമ' പ്രകടിപ്പിക്കുന്ന ഏകകാര്യവും ഒരു പക്ഷെ ഇതു തന്നെയാവും !!! കൂടുതൽ അനുയായികളെ കണ്ട ആവേശത്തിന്റെ പുറത്തോ, അല്ലെങ്കിൽ പത്രക്കാരുടെ മുനവച്ച ചോദ്യങ്ങൾക്കു മറുപടി ആയോ, അതുമല്ലെങ്കിൽ സ്വന്തം വായാടിത്തം കൊണ്ടോ ഇത്തരം നേതാക്കൾ (ഒരു രാഷ്ട്രീയ പാർട്ടിയും ഇതിൽ നിന്നും വേറിട്ടു നില്ക്കുന്നില്ല) എന്തെങ്കിലുമൊക്കെ വിഡ്ഢിത്തം നമ്മുടെ ടെലിവിഷൻ ക്യാമറകൾക്കു മുൻപിൽ വിളിച്ചു കൂവും. എന്തും ഏതും ഫ്ലാഷ് ന്യുസ് ആക്കാൻ കാത്തിരിക്കുന്ന നമ്മുടെ ചാനലുകൾ വിടുമോ? അപ്പോൾ തന്നെ ആ വാർത്ത പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുകയായി (മിക്കവാറും ലൈവ് ആയിത്തന്നെ.)....