Posts

Showing posts from August, 2016

സഖി [ലളിതഗാനം]

Image
താരുണ്യ പൂവനത്തിൽ താനേ വിടർന്നൊരു താമരയല്ലേ സഖീ നീയൊരു താമരയല്ലേ സഖീ [താരുണ്യ പൂവനത്തിൽ....]  കാർവർണ്ണൻ പണ്ടൊരിക്കൽ കാമിനിയായ് കണ്ട രാധികയല്ലേ സഖീ നീയെൻ സർവ്വസ്വമല്ലേ സഖീ [താരുണ്യ പൂവനത്തിൽ....]  പ്രേമത്തിൻ യമുനയിൽ ഓളങ്ങളിളകുമ്പോൾ പാടുകയില്ലേ സഖീ നീയിന്നാടുകയില്ലേ സഖീ [താരുണ്യ പൂവനത്തിൽ....]  മാദകരാവുകളിൽ മന്ദാരമായ് നീ ഉലയുകയില്ലേ സഖീ മേനിയിൽ പടരുകയില്ലേ സഖീ [താരുണ്യ പൂവനത്തിൽ....]  ************* binumonippally.blogspot.in *ചിത്രത്തിന് കടപ്പാട്: Google Images

അമ്പാടിക്കണ്ണൻ [ശ്രീകൃഷ്ണജയന്തി ഗാനം]

Image
[*അമ്പാടിമുറ്റത്തെ കുട്ടിക്കുറുമ്പനോട് അവന്റെ അമ്മ]   അമ്പാടിക്കണ്ണാ കാർവർണ്ണാ മനോഹരാ ... കാൽച്ചിലമ്പാകെ കിലുക്കി കിലുക്കി വാ ... വെണ്ണ തരാമുണ്ണി  കണ്ണാ മനോഹരാ .... തിത്തെയ് തിത്തെയ് നൃത്തമാടി നീയോടിവാ ... പീലിത്തലമുടി കെട്ടാം മനോഹരാ .... കാർമുകിൽ വർണ്ണാ നീ എൻ ചാരെയോടിവാ  അഞ്ജന കണ്ണാ കുറുമ്പാ  മനോഹരാ .... വമ്പൊന്നും കാട്ടാതെയെൻ മുൻപിലോടിവാ  വെണ്ണ കട്ടുണ്ണുന്ന കള്ളാ മനോഹരാ .... നേരം കളയാതെയുണ്ണീ നീ ഓടിവാ  ഗോകുലശ്രീയായ് വിളങ്ങും മനോഹരാ ... കുഞ്ഞിക്കുറുമ്പൊന്നും കാട്ടാതെയോടിവാ  തുള്ളിക്കളിക്കുമെൻ കണ്ണാ  മനോഹരാ .... തല്ലു കൊള്ളാതെയിരിക്കാൻ നീ ഓടിവാ  മണ്ണു തിന്നീടുന്ന കണ്ണാ  മനോഹരാ .... അമ്മ കുളിപ്പിക്കാം ചാരെ നീ ഓടിവാ  ************** binumonippally.blogspot.in  *ചിത്രത്തിന് കടപ്പാട്: Google Images

ചില സ്വാതന്ത്ര്യദിന ചിന്തകൾ [കവിത]

Image
നാല്പത്തിയേഴിലെ പാതിരാവിൽ പണ്ടു നാടിതു നേടിയാ സ്വാതന്ത്ര്യം സൂര്യൻ മറയാത്ത സാമ്രാജ്യശക്തികൾ പോയ്മറഞ്ഞെത്തിയ സ്വാതന്ത്ര്യം നവനീതചന്ദ്രനെ സാക്ഷിയാക്കി ഈ നാടിതു നേടിയാ സ്വാതന്ത്ര്യം ! ആഘോഷ രാവതു പോയ്മറയെ മക്കൾ ആമോദമാമോദമുല്ലസിക്കെ ഒരുപാടു സമരങ്ങൾ മുന്നിൽ നയിച്ചൊരാ മോഹൻദാസ് മാത്രം നിശബ്ദനായി അധികാരചർച്ചകൾ ഉള്ളിൽ തകർക്കവേ തെരുവിലാ പാവം ചകിതനായി ! ഉറയൂരിയാടിയ വർഗീയസർപ്പത്തിൻ  ദംശനം ഏറ്റവരെത്രയന്ന് ? ഒരുപാടു ത്യാഗങ്ങൾ ചെയ്തു നാം നേടിയ സ്വാതന്ത്ര്യമിന്നൊരു ശാപമായോ ? അഴിമതിയാകെയും മൂടിനിൽക്കുന്നൊരീ ഇന്നിന്റെ നാടിനെ കണ്ടു നിൽക്കെ കണ്ണിൽ നിറയുന്നു കണ്ണുനീരല്ലതെൻ ഹൃദയത്തിലൂറുന്ന ജീവരക്തം സ്വപ്നങ്ങളിൽ പണ്ടു നാം കണ്ട ഭാരതം സ്വച്ഛമാം വാഗ്ദത്തഭൂമിയല്ലേ ? ഹിന്ദുവും ക്രിസ്ത്യനും സിഖും മുസൽമാനും ഒന്നായ് പുലരുന്ന സ്വർഗ്ഗമല്ലേ ? മൂന്നായ് പിരിഞ്ഞോരു ഭാരതഖണ്ഡത്തെ ഒന്നായിക്കാണുവതെന്നിനി നാം? അല്ലെങ്കിൽ വേണ്ടിനി ചിന്തിയ രക്തങ്ങൾ ചിന്താതെ നോക്കണം ഇന്നിനി നാം ചിന്തിക്കണം നമ്മൾ ചിന്തിച്ചു ചിന്തിച്ചു ചിന്തിച്ചുപായങ്ങൾ കണ്ടെത്തണം ജാതി മതങ്ങളു...