അമ്പാടിക്കണ്ണൻ [ശ്രീകൃഷ്ണജയന്തി ഗാനം]
[*അമ്പാടിമുറ്റത്തെ കുട്ടിക്കുറുമ്പനോട് അവന്റെ അമ്മ]
കാൽച്ചിലമ്പാകെ കിലുക്കി കിലുക്കി വാ ...
വെണ്ണ തരാമുണ്ണി കണ്ണാ മനോഹരാ ....
തിത്തെയ് തിത്തെയ് നൃത്തമാടി നീയോടിവാ ...
പീലിത്തലമുടി കെട്ടാം മനോഹരാ ....
കാർമുകിൽ വർണ്ണാ നീ എൻ ചാരെയോടിവാ
അഞ്ജന കണ്ണാ കുറുമ്പാ മനോഹരാ ....
വമ്പൊന്നും കാട്ടാതെയെൻ മുൻപിലോടിവാ
വെണ്ണ കട്ടുണ്ണുന്ന കള്ളാ മനോഹരാ ....
നേരം കളയാതെയുണ്ണീ നീ ഓടിവാ
ഗോകുലശ്രീയായ് വിളങ്ങും മനോഹരാ ...
കുഞ്ഞിക്കുറുമ്പൊന്നും കാട്ടാതെയോടിവാ
തുള്ളിക്കളിക്കുമെൻ കണ്ണാ മനോഹരാ ....
തല്ലു കൊള്ളാതെയിരിക്കാൻ നീ ഓടിവാ
മണ്ണു തിന്നീടുന്ന കണ്ണാ മനോഹരാ ....
അമ്മ കുളിപ്പിക്കാം ചാരെ നീ ഓടിവാ
**************
binumonippally.blogspot.in
*ചിത്രത്തിന് കടപ്പാട്: Google Images
Comments
Post a Comment