സഖി [ലളിതഗാനം]
താനേ വിടർന്നൊരു
താമരയല്ലേ സഖീ
നീയൊരു താമരയല്ലേ സഖീ
[താരുണ്യ പൂവനത്തിൽ....]
കാർവർണ്ണൻ പണ്ടൊരിക്കൽ
കാമിനിയായ് കണ്ട
രാധികയല്ലേ സഖീ
നീയെൻ സർവ്വസ്വമല്ലേ സഖീ
[താരുണ്യ പൂവനത്തിൽ....]
പ്രേമത്തിൻ യമുനയിൽ
ഓളങ്ങളിളകുമ്പോൾ
പാടുകയില്ലേ സഖീ
നീയിന്നാടുകയില്ലേ സഖീ
[താരുണ്യ പൂവനത്തിൽ....]
മാദകരാവുകളിൽ
മന്ദാരമായ് നീ
ഉലയുകയില്ലേ സഖീ
മേനിയിൽ പടരുകയില്ലേ സഖീ
[താരുണ്യ പൂവനത്തിൽ....]
*************
binumonippally.blogspot.in
*ചിത്രത്തിന് കടപ്പാട്: Google Images
Comments
Post a Comment